കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപട്ടിക; 13 സീറ്റുകള്‍ തീരുമാനമായി, മൂന്നിടത്ത് ചര്‍ച്ച പുരോഗമിക്കുന്നു

വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍ എന്നീ മൂന്നു സീറ്റുകളിലെ സ്ഥാനാര്‍ഥിയെ കുറിച്ചാണ് തീരുമാനം ആകാത്തത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപട്ടിക;  13 സീറ്റുകള്‍ തീരുമാനമായി, മൂന്നിടത്ത് ചര്‍ച്ച പുരോഗമിക്കുന്നു

മൂന്നു സീറ്റുകള്‍ ഒഴികെ 13 മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍ എന്നീ മൂന്നു സീറ്റുകളിലെ സ്ഥാനാര്‍ഥിയെ കുറിച്ചാണ് തീരുമാനം ആകാത്തത്.

മൂന്നിടങ്ങളിലെ സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും. കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമായതിനാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാകും ഇക്കര്യത്തില്‍ തീരുമാനം എടുക്കുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗത്തിനു ശേഷമാണ് മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും മാധ്യമങ്ങളെ കണ്ടത്.

നിലവിലെ സാധ്യത പട്ടിക

കണ്ണൂര്‍- കെ. സുധാകരന്‍

കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ്. 2009 ല്‍ കണ്ണൂരില്‍ നിന്ന് പാര്‍ലമെന്റിലേക്ക്

കോഴിക്കോട്- എം.കെ രാഘവന്‍

കോഴിക്കോട് മണ്ഡലത്തില്‍ ഇത് മൂന്നാം തവണ. കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി

വടകര- വിദ്യാ ബാലകൃഷ്ണന്‍

കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലര്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി

പാലക്കാട്- വി.കെ. ശ്രീകണ്ഠന്‍

പാലക്കാട് ഡി.സി.സി പ്രസിഡന്റ്. 2011ല്‍ ഒറ്റപാലത്തില്‍ നിന്ന് അസംബ്ലിയിലേക്ക് മത്സരിച്ചു. നിരവധി തവണ ഷെര്‍ണ്ണൂരില്‍ നിന്ന് കൗണ്‍സിലറായി

ആലത്തൂര്‍- രമ്യ ഹരിദാസ്

കോഴിക്കോട് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ കോര്‍ഡിനേറ്റര്‍. രാഹുല്‍ ഗാന്ധിയുടെ ദേശീയ യൂത്ത് ടീമില്‍ അംഗമായിരുന്നു

തൃശൂര്‍- ടി.എന്‍. പ്രതാപന്‍

തൃശൂര്‍ ഡി.സി.സി പ്രസിഡന്റ്. 2001 ല്‍ നാട്ടികയില്‍ നിന്നും 2011 ല്‍ കൊടുങ്ങല്ലൂരില്‍ നിന്നും എം.എല്‍.എയായി

ചാലക്കുടി- ബെന്നി ബെഹനാന്‍

യു.ഡി.എഫ് കണ്‍വീനര്‍. 2011 ല്‍ തൃക്കാക്കര നിയോജകമണ്ഡലത്തില്‍ നിന്ന് എം.എല്‍.എയായി

എറണാകുളം- ബൈബി ഈഡന്‍

നിലവില്‍ എറണാകുളം എം.എല്‍.എ. എന്‍.എസ്.യു.ഐ ദേശീയ പ്രസിഡന്റ്ായിരുന്നു. എറണാകുളം മുന്‍ എം.പി ജോര്‍ജ് ഈഡന്റ് മകനാണ്

ഇടുക്കി- ഡീന്‍ കുര്യാക്കോസ്

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടുക്കി സ്ഥാനാര്‍ത്ഥി

മവോലിക്കര- കൊടിക്കുന്നില്‍ സുരേഷ്

സിറ്റിങ് എം.പി. എ.ഐ.സി.സി പ്രസിഡന്റ്. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ്

പത്തനംതിട്ട- ആന്റോ ആന്റണി

രണ്ടു തവണ പത്തനംതിട്ടയില്‍ നിന്ന് എം.പിയായി.

കാസര്‍കോട്- ബി. സുബ്ബയ്യ റൈ

കാസര്‍കോട് ഡി.സി.സി ജനറല്‍ സെക്രട്ടറി. മുന്‍ എ.ഐ.സി.സി അംഗവും എം.പിമായിരുന്ന ഐ. രാമറൈയുടെ മകനുമാണ്

തിരുവനന്തപുരം- ശശിതരൂര്‍

സിറ്റിങ് എംപി. ഇന്ത്യയില്‍ നിന്നുള്ള മുന്‍ യു.എന്‍. നയതന്ത്രജ്ഞനും കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രിയും, മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും ആയിരുന്നു

Read More >>