മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം

ഇതര സംസ്ഥാന തൊഴിലാളികളാണു മരിച്ചത്.

മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം

മലപ്പുറം : പാലക്കാട് കോഴിക്കോട് ദേശീയ പാതയില്‍ ടാങ്കര്‍ ലോറി ഗുഡ്‌സ് ഓട്ടോയിലിടിച്ച് മൂന്ന് പേര്‍ മരിച്ചു. ഇന്ന് രാവിലെ 6.45 ‌- ഓടെ കൂട്ടിലങ്ങാടി പെട്രോള്‍ പമ്പിന് സമീപത്താണ് അപകടമുണ്ടായത്. മരിച്ചവര്‍ ഇതര സംസ്ഥാനതൊഴിലാളികളാണ്. ബംഗാള്‍ സ്വദേശികളായ സൈദുല്‍ഖാന്‍(40), ശബീറലി(47), എന്‍.കെ. സാദത്ത്(40) എന്നിവരാണ് മരിച്ചത്.


മരിച്ചവരുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.ടാങ്കര്‍ ലോറി ഒരു കാറിനെ മറികടക്കുന്നതിനിടെ കാറിന്റെ പിറികിലിടിച്ച് നിയന്ത്രണം വിട്ടാണ് ഗുഡ്‌സ് ഓട്ടോയിലിടിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്.

Next Story
Read More >>