സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ ലംഘനം; സംസ്ഥാനത്ത് മൊത്തം 3612 കേസുകള്‍

ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് കോഴിക്കോട് സിറ്റിയിലാണ്

സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ ലംഘനം; സംസ്ഥാനത്ത് മൊത്തം 3612 കേസുകള്‍

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1751 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 3612 ആയി. ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് കോഴിക്കോട് സിറ്റിയിലാണ് - 338 കേസുകള്‍. ഇടുക്കിയില്‍ 214 കേസുകളും കോട്ടയത്ത് 208 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10 കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്ത കാസര്‍ഗോഡ് ആണ് പിന്നില്‍. ജില്ല തിരിച്ചുള്ള കണക്കു ചുവടെ

തിരുവനന്തപുരം സിറ്റി - 66

തിരുവനന്തപുരം റൂറല്‍ - 138

കൊല്ലം സിറ്റി - 170

കൊല്ലം റൂറല്‍ - 106

പത്തനംതിട്ട - 43

കോട്ടയം - 208

ആലപ്പുഴ - 178

ഇടുക്കി - 214

എറണാകുളം സിറ്റി - 88

എറണാകുളം റൂറല്‍ - 37

തൃശൂര്‍ സിറ്റി - 20

തൃശൂര്‍ റൂറല്‍ -37

പാലക്കാട് - 19

മലപ്പുറം - 11

കോഴിക്കോട് സിറ്റി - 338

കോഴിക്കോട് റൂറല്‍ - 13

വയനാട് - 35

കണ്ണൂര്‍ - 20

കാസര്‍ഗോഡ് -10

Next Story
Read More >>