ബലിപെരുന്നാളിന് 669 തടവുകാരെ മോചിപ്പിക്കും: യു.എ.ഇ ഭരണാധികാരി
| Updated On: 5 Aug 2019 2:53 AM GMT | Location : abudabi
കുടുംബത്തിന്റെ പ്രയാസങ്ങള്‍ കണക്കിലെടുത്താണ് മോചന നടപടികൾ.
അബൂദാബി: ബലിപെരുന്നാളിനോടനുബന്ധിച്ച് 669 തടവുകാരെ മോചിപ്പിക്കുമെന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ. മോചിപ്പിക്കുന്ന തടവുകാരുമായുള്ള സാമ്പത്തിക ബാധ്യതയും തീർപ്പാക്കുമെന്നും ശൈഖ് ഖലീഫ അറിയിച്ചു. തടവുകാർക്ക് പുതിയ ഒരു ജീവിതം തുടങ്ങാനും കുടുംബത്തിന്റെ പ്രയാസങ്ങളും കണക്കിലെടുത്താണ് മോചന നടപടികൾ.