ഡി.എം.കെയില്‍ അധികാര തര്‍ക്കം, പ്രവര്‍ത്തകര്‍ തനിക്കൊപ്പമെന്ന് അഴഗിരി

കരുണാനിധിയുടെ മരണത്തിനു ശേഷമുള്ള അടിയന്തര എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം നാളെ ചേരാനിരിക്കെയാണ് അഴഗിരിയുടെ പ്രസ്താവന. പാര്‍ട്ടി അദ്ധ്യക്ഷനായി കരുണാനിധിയുടെ ഇളയ മകന്‍ സ്റ്റാലിനെ നാളത്തെ യോഗത്തില്‍ തീരുമാനിക്കുമെന്നാണ് സൂചന.

ഡി.എം.കെയില്‍ അധികാര തര്‍ക്കം, പ്രവര്‍ത്തകര്‍ തനിക്കൊപ്പമെന്ന് അഴഗിരി

ചെന്നൈ: ഡി.എം.കെ അദ്ധ്യക്ഷന്‍ കരുണാനിധിയുടെ മരണത്തിനു പിന്നാലെ പാര്‍ട്ടിയില്‍ അധികാരം തര്‍ക്കം. പാര്‍ട്ടിയുടെ യഖഥാര്‍ത്ഥ അണികള്‍ തനിക്കൊപ്പമാണെന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട കരുണാനിധിയുടെ മൂത്തമകന്‍ അഴകിരി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ താന്‍ വേദനിച്ചു കൊണ്ടിരിക്കുകയാണെന്നും അഴഗിരി മാദ്ധ്യമങ്ങളോട് പറഞ്ഞു. മറീന ബീച്ചില്‍ കരുണാനിധിയുടെ സ്മാരകം സന്ദര്‍ശിച്ച ശേഷമാണ് അഴഗിരിയുടെ പ്രതികരണം.

കരുണാനിധിയുടെ മരണത്തിനു ശേഷമുള്ള അടിയന്തര എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം നാളെ ചേരാനിരിക്കെയാണ് അഴഗിരിയുടെ പ്രസ്താവന. പാര്‍ട്ടി അദ്ധ്യക്ഷനായി കരുണാനിധിയുടെ ഇളയ മകന്‍ സ്റ്റാലിനെ നാളത്തെ യോഗത്തില്‍ തീരുമാനിക്കുമെന്നാണ് സൂചന. അടുത്തിടെ നടന്ന ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പിലെ ഡി.എം.കെയുടെ പരാജയത്തില്‍ സ്റ്റാലിനെ കുറ്റുപ്പെടുത്തി അഴഗിരി രംഗത്ത് വന്നിരുന്നു. അഴഗിരി വര്‍ക്കിംഗ് പ്രസിഡന്റായിരിക്കുന്നിടത്തോളം പാര്‍ട്ടി ഒരു സീറ്റിലും വിജയിക്കില്ലെന്നാണ് അന്ന് അഴഗിരി പറഞ്ഞത്.

കരുണാനിധിയുടെ മൂത്ത മകനായ അഴഗിരി 2009 ലോകസഭാ തെരഞ്ഞെടുപ്പില്‍ മധുരയില്‍ നിന്നും വിജയിച്ച് യു.പി.എ മന്ത്രിസഭയില്‍ രാസ വളം വകുപ്പ് മന്ത്രിയായിരുന്നു. വടക്കന്‍ മേഖലയില്‍ പാര്‍ട്ടിയുടെ ചുമതലയുണ്ടായിരുന്ന അഴഗിരിയെ നാല് വര്‍ഷം മുമ്പാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.

Next Story
Read More >>