ബോധവല്‍ക്കരണത്തിനായി ടിക് ടോക്

ടിക് ടോക് പ്രേമികള്‍ക്കായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വയനാട് മത്സരം സംഘടിപ്പിക്കുന്നു

ബോധവല്‍ക്കരണത്തിനായി ടിക് ടോക്

നിങ്ങളുടെ ടിക് ടോക് വീഡിയോകള്‍ സൂപ്പര്‍ ഹിറ്റാണോ. എങ്കില്‍ ചുമ്മാതിരിക്കേണ്ട പുതിയ മത്സരം നിങ്ങളെ കാത്തിരിക്കുന്നു. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വയനാടാണ് ടിക് ടോക് മത്സരം നടത്തുന്നത്. ടിക് ടോക് വീഡിയോകളുടെ പ്രശസ്തി ആരോഗ്യമേഖലയ്ക്ക് ഗുണപരമാക്കാനാണ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വയനാടിന്റെ ലക്ഷ്യം.

അനാരോഗ്യകരമായ ജീവിത ശൈലിയും പൊതുശുതിത്വത്തിലെ അശ്രദ്ധയും കേരളത്തിലെ ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളിയാണ്. ഈ പ്രശ്‌നങ്ങളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായാണ് ഹെല്‍ത്ത് മിഷന്റെ നേതൃത്വത്തില്‍ ടിക ടോക് മത്സരം നടത്തുന്നത്. ഏറ്റവും മികച്ച ആറു വീഡിയോകള്‍ക്ക് 3000 രൂപവീതം സമ്മാനം നല്‍കുന്നു. വീഡിയോ ആരോഗ്യകേരളം വയനാടിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ (https://www.facebook.com/nhmwynd/) പബ്‌ളിഷ് ചെയ്യും.


നിബന്ധനകള്‍

വീഡിയോയുടെ പരമാവധി ദൈര്‍ഘ്യം 60 സെക്കന്റ് ആയിരിക്കണം

ആരോഗ്യവുമായി ബന്ധപ്പെട്ട സന്ദേശം പകരാന്‍ സാധിക്കുന്ന വീഡിയോ ആയിരിക്കണം

ഫെബ്രുവരി 15 നുള്ളില്‍ dpmwynd@gmail.com എന്ന ഇമെയില്‍ അഡ്രസ്സിലേയ്ക്ക് വീഡിയോകള്‍ അയക്കേണ്ടതാണ്.

വീഡിയോ അയക്കുമ്പോള്‍ അയക്കുന്ന ആളുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ കൂടെ മെയിലില്‍ ചേര്‍ക്കേണ്ടതാണ്.

മെയില്‍ സബ് ജക്റ്റ് 'ആരോഗ്യകേരളം - ടിക് ടോക് വീഡിയോ മത്സരം' എന്നായിരിക്കണം

ഒരാള്‍ക്ക് പരമാവധി രണ്ടു വീഡിയോസ് അയക്കാം.

Read More >>