ഈ ചതി വേണ്ടായിരുന്നു; മനോരമയുടെ മുട്ടന്‍പണിയെ കുറിച്ച് ഫോട്ടോഗ്രാഫര്‍

നാളെ ഈ ഫോട്ടോയും അടിച്ചുള്ള പത്രം നോക്കുമ്പോള്‍ നിങ്ങള്‍ക്ക് അഭിമാനം തോന്നുന്നു എങ്കില്‍ നിങ്ങള്‍ അല്പന്മാരാണ്. കാരണം നിങ്ങളുടെ വാക്കു വിശ്വസിച്ച ഒരുപാട് പേരുടെ ചങ്കിലാണ് നിങ്ങള്‍ കുത്തിയത്.

ഈ ചതി വേണ്ടായിരുന്നു; മനോരമയുടെ മുട്ടന്‍പണിയെ കുറിച്ച് ഫോട്ടോഗ്രാഫര്‍

മനോരമയുടെ മുട്ടന്‍പണി വിവരിച്ച് കേരള കൗമുദി ഫോട്ടോഗ്രാഫര്‍ അരുണ്‍ എആര്‍സി. കാസര്‍കോട് കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തന്‍ കൃപേഷിന്റെ വീട്ടില്‍ ഇന്നലെ രാഹുല്‍ഗാന്ധിയെത്തിയപ്പോഴാണ് സംഭവം.

രാഹുല്‍ ഗാന്ധി കൃപേഷിന്റെ വീട്ടിലെത്തുന്ന ഫോട്ടോ എടുക്കാനായി പുലര്‍ച്ചതന്നെ അരുണ്‍ അടക്കമുള്ള ഫോട്ടോ ഗ്രാഫര്‍മാര്‍ വീടിനുമുന്നിലെത്തിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോഴാണ് മനോരമയുടെ ഫോട്ടോഗ്രാഫര്‍ക്ക് മാത്രമേ വീടിനുള്ളില്‍ കയറാന്‍ അനുമതിയുള്ളൂ എന്ന് ഫോട്ടോഗ്രാഫര്‍മാക്ക് വിവരം ലഭിക്കുന്നത്. മനോരമ ഫോട്ടോഗ്രാഫര്‍ മറ്റുള്ളവര്‍ക്കെല്ലാം പടം നല്‍കുമെന്നാണ് എസ്പിജി അറിയിച്ചത്.

സംഭവം എല്ലാവരും അംഗീകരിച്ചു. എന്നാല്‍ രാത്രിയോടെയാണ് ഇതു മനോരമയുടെ പണിയായിരുന്നെന്ന് എല്ലാവര്‍ക്കും മനസിലായത്. രാഹുല്‍ ഗാന്ധിയുടെ പടം ചോദിച്ചപ്പോള്‍ പടം നല്‍ക്കാന്‍ പറ്റില്ലെന്നും ഓഫീസില്‍ നിന്ന് പടം നല്‍ക്കരുതെന്ന് നിര്‍ദ്ദേശമുണ്ടെന്നുമെല്ലാമാണ് ഫോട്ടോഗ്രാഫര്‍ക്ക് മനോരമയില്‍ നിന്ന് ലഭിച്ചത്.

ഫേസ്ബുക്ക് കുറിപ്പ്

ആര്‍ക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍.......??????????

പുലര്‍ച്ചെ എണീറ്റാണ് പെരിയയിലേക്ക് പോയത്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം പകര്‍ത്തുക തന്നെയായിരുന്നു ലക്ഷ്യം. മരിച്ചവരുടെ വീട് സന്ദര്‍ശിക്കുന്നതും അവരുടെ വീട്ടിലെ പടവും അത് മാത്രമാണ് ഒരു ഫോട്ടോഗ്രാഫര്‍ എന്നനിലയില്‍ ആകെ ലഭിക്കാനുണ്ടായിരുന്നത്. അതിനു വേണ്ടിയാണ് കടുത്ത ചൂടില്‍ ഞാനുള്‍പ്പെടുന്ന ഫോട്ടോഗ്രാഫര്‍മാര്‍ പൊരിവെയിലില്‍ കാത്തുനിന്നത്. ഡിസിസിയുടെ ഒഫീഷ്യല്‍ ഫോട്ടോഗ്രാഫി പാസ് കിട്ടിയ മാതൃഭൂമിയുടെ രാമനാഥ പൈയും അവിടെ രാവിലെ മുതല്‍ കാത്തുനില്‍ക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞാണ് എസ്.പി.ജി. ടീം നിങ്ങള്‍ മനോരമ ആണോ എന്ന് ചോദിച്ചു ചെന്നത്, അല്ല സര്‍, ഞാന്‍ മാതൃഭൂമി ഫോട്ടോഗ്രാഫര്‍ ആണെന്ന് പറഞ്ഞപ്പോള്‍ പിടിച്ചു പുറത്താക്കി. കുറച്ചു കഴിഞ്ഞാണ് അറിഞ്ഞത് മലയാള മനോരമ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മാത്രമേ വീടിനുള്ളില്‍ പ്രവേശിക്കാന്‍ കഴിയു എന്ന്. പിന്നെ എന്തിനാണ് ഈ ഫോട്ടോഗ്രാഫേഴ്‌സ് രാവിലെ മുതല്‍ അവിടെ വെയിലത്ത് കാത്തിരുനത്. അന്വേഷിച്ചപ്പോള്‍ അറഞ്ഞു മനോരമ ഫോട്ടോഗ്രാഫര്‍ മറ്റുള്ളവര്‍ക്കെല്ലാം പടം നല്‍കുമെന്ന് എസ്പിജി അറിയിച്ചു എന്ന്. ഇത് മനോരമായുടെ രണ്ടു ഫോട്ടോഗ്രാഫര്‍മാരും അംഗീകരിച്ചു. വ്യത്യസ്ത മാധ്യമങ്ങളില്‍ ആണ് ജോലി ചെയ്യുന്നത് എങ്കിലും എല്ലാ ജീവനക്കാരും തമ്മില്‍ നല്ല ബന്ധമാണുള്ളത്. പരസ്പരം പടം നല്‍കിയും മറ്റുമൊക്കെ സഹായിക്കുന്നത് ഫോട്ടോഗ്രാഫര്‍മര്‍ക്കിടയില്‍ പതിവാണ്. എസ്പിജി ഉറപ്പു തന്നതിനാലും എന്നും കാണുന്ന ഫോട്ടോഗ്രാഫര്‍ പറഞ്ഞതിനാലും പടം ലഭിക്കുമെന്ന് എല്ലാവരും വിശ്വസിച്ചു. ആരും ഒരു പ്രശ്‌നങ്ങള്‍ക്കും മുതിര്‍ന്നില്ല. അങ്ങനെ രാഹുല്‍ പോയതിന് ശേഷം ഓഫിസില്‍ എത്തി പടം ചോദിച്ചപ്പോഴാണ് ഫോട്ടോഗ്രാഫര്‍ തനിനിറം കാണിച്ചത്. പടം നല്‍കേണ്ടന്ന് മുതലാളി പറഞ്ഞുപോലും. അതും പറഞ്ഞു ഫോട്ടോഗ്രാഫര്‍ കൈ കഴുകി.

എസ്പിജിയുടെയും മനോരമ ഫോട്ടോഗ്രാഫെര്‍മരുടെയും വാക്കുവിശ്വസിച്ചാണ് മറ്റുള്ളവരെല്ലാം അടങ്ങിയത്. ഒരു കാര്യം മാത്രമേ പറയാനുള്ളു. ഇതല്ല പ്രൊഫെഷണലിസം. അങ്ങനെയാണെങ്കില്‍ നിങ്ങളുടെ ഫോട്ടോഗ്രാഫര്‍മാര്‍ പടം നല്‍കുമെന്ന് സമ്മതിക്കരുതായിരുന്നു. എല്ലാം സമ്മതിച്ചു പടം കയ്യിലായപ്പോള്‍ സ്വാഭാവം മാറുന്നത് ശരിയല്ല. നാളെ ഈ ഫോട്ടോയും അടിച്ചുള്ള പത്രം നോക്കുമ്പോള്‍ നിങ്ങള്‍ക്ക് അഭിമാനം തോന്നുന്നു എങ്കില്‍ നിങ്ങള്‍ അല്പന്മാരാണ്. കാരണം നിങ്ങളുടെ വാക്കു വിശ്വസിച്ച ഒരുപാട് പേരുടെ ചങ്കിലാണ് നിങ്ങള്‍ കുത്തിയത്.

NB- EVERY DOG HAS A DAY......


Read More >>