ബാറും ബെവ്‌കോ ഔട്ട്‌ലറ്റുകളും പൂട്ടുന്നു; മദ്യം ഇനി ഓണ്‍ലൈനില്‍

നേരത്തെ, ബിവറേജുകള്‍ അടക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

ബാറും ബെവ്‌കോ ഔട്ട്‌ലറ്റുകളും പൂട്ടുന്നു; മദ്യം ഇനി ഓണ്‍ലൈനില്‍

തിരുവനന്തപുരം: രാജ്യത്തു മുഴുവന്‍ സമ്പൂര്‍ണ്ണ ലൗക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ബവ്‌റിജസ് ഔട്ട്ലെറ്റുകള്‍ അടയ്ക്കും. ഇന്നു മുതല്‍ തുറക്കേണ്ടതില്ലെന്ന് മാനേജര്‍മാരെ അറിയിച്ചു. ഇതോടെ ബവ്‌റിജസ് കോര്‍പറേഷന്റെ 265 ഔട്ട്ലെറ്റുകളും കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴിലുള്ള 36 ഔട്ട്ലെറ്റുകളും അടച്ചിടും. പകരം മദ്യം ഓണ്‍ലൈന്‍ വഴി നല്‍കാന്‍ സംവിധാനം ഒരുക്കാനാണ് ആലോചന.

നേരത്തെ, ബിവറേജുകള്‍ അടക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച വേളയിലും ബെവ്‌കോ ഔട്ട്‌ലറ്റുകളില്‍ കൂടുന്ന ജനം സുരക്ഷാ ഭീഷണി ഉയര്‍ത്തുകയും ചെയ്തിരുന്നു.

കേരളത്തിലെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ വീണ്ടും മാറ്റം വരുത്തി. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെയും, ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 5 വരെയുമാണ് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക.

Next Story
Read More >>