3 രൂപയ്ക്ക് 9,000 രൂപ നഷ്ടപരിഹാരം

ബാറ്റ എന്ന് പ്രിന്റ് ചെയ്ത പേപ്പർ ബാഗിനാണു മൂന്നു രൂപ വാങ്ങിയത്. ബാഗിന്റെ വിലയായ മൂന്നു രൂപ തിരിച്ചുനൽകണമെന്നും ഉപഭോക്താവിനുണ്ടായ മാനസിക ബുദ്ധിമുട്ടിന് പരിഹാരമായി 3000 രൂപയും വ്യവഹാര ചെലവിലേയ്ക്ക് 1000 രൂപയും അടക്കം 5000 രൂപ കൺസ്യൂമർ ഫോറത്തിൽ കെട്ടിവെയ്ക്കണമെന്നുമാണ് ഉത്തരവിട്ടത്.

3 രൂപയ്ക്ക് 9,000 രൂപ നഷ്ടപരിഹാരം

ചണ്ഡിഗഢ്: പേപ്പർ ബാഗിന് ഉപഭോക്താവിൽനിന്ന് മൂന്നു രൂപ ഈടാക്കിയ ബാറ്റ ഷോറൂം ഉപഭോക്താവിനു 9000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നു കൺസ്യൂമർ ഫോറം വിധിച്ചു. ചണ്ഡിഗഢ് സ്വദേശിയായ ദിനേഷ് പ്രസാദ് റാതൂരി നൽകിയ പരാതിയാലാണ് വിധി.

ബാറ്റ എന്ന് പ്രിന്റ് ചെയ്ത പേപ്പർ ബാഗിനാണു മൂന്നു രൂപ വാങ്ങിയത്. ബാഗിന്റെ വിലയായ മൂന്നു രൂപ തിരിച്ചുനൽകണമെന്നും ഉപഭോക്താവിനുണ്ടായ മാനസിക ബുദ്ധിമുട്ടിന് പരിഹാരമായി 3000 രൂപയും വ്യവഹാര ചെലവിലേയ്ക്ക് 1000 രൂപയും അടക്കം 5000 രൂപ കൺസ്യൂമർ ഫോറത്തിൽ കെട്ടിവെയ്ക്കണമെന്നുമാണ് ഉത്തരവിട്ടത്. ഉല്പന്നം വാങ്ങിയ ഉപഭോക്താവിന് പേപ്പർ ബാഗ് സൗജന്യമായി നൽകണമെന്നാണ് വിധി.