എന്തൊരു ക്യൂട്ട്! രാഹുലിന് ഒപ്പമുള്ള ബാല്യകാല ചിത്രം പങ്കുവെച്ച് പ്രിയങ്ക ഗാന്ധി

ലോകത്തെ ഏറ്റവും മികച്ച സഹോദരന്‍' എന്നാണ് പ്രിയങ്ക ചിത്രത്തിന് വിശദീകരണം നല്‍കിയത്.

എന്തൊരു ക്യൂട്ട്! രാഹുലിന് ഒപ്പമുള്ള ബാല്യകാല ചിത്രം പങ്കുവെച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരന്‍ രാഹുല്‍ഗാന്ധിക്കൊപ്പമുള്ള അതിമനോഹര ചിത്രം പങ്കുവച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി. ലോകത്തെ ഏറ്റവും മികച്ച സഹോദരന്‍ എന്ന അടിക്കുറിപ്പോടെയാണ് പ്രിയങ്ക ട്വിറ്ററില്‍ ചിത്രം പങ്കുവച്ചത്.

'രാഹുല്‍ഗാന്ധി, കാര്യങ്ങള്‍ അത്രയൊന്നും മാറിയിട്ടില്ലെന്ന് എനിക്ക് തോന്നുന്നു. അല്ലേ... ലോകത്തെ ഏറ്റവും മികച്ച സഹോദരന്‍' എന്നാണ് പ്രിയങ്ക ചിത്രത്തിന് വിശദീകരണം നല്‍കിയത്.

ചുവന്ന കുപ്പായമിട്ട രാഹുല്‍ഗാന്ധി തന്റെ കൈ കൊണ്ട് പ്രിയങ്കയുടെ കവിളില്‍ തലോടുന്നതാണ് ഒരു ചിത്രം. ഒരു ചിത്രം സഹോദരിയോട് എന്തോ സംസാരിക്കുന്ന രാഹുല്‍ഗാന്ധിയും.

കഴിഞ്ഞ ഏപ്രിലില്‍ യു.പിയിലെ കാന്‍പൂര്‍ വിമാനത്താവളത്തില്‍ വെച്ച് ഇരുവരും കണ്ടത് രാഹുല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഏപ്രില്‍ അഞ്ചിന് പൂനെയില്‍ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തില്‍ സഹോദരിയാണ് തന്റെ മികച്ച സുഹൃത്ത് എന്ന് രാഹുല്‍ പറഞ്ഞിരുന്നു.

Read More >>