വിതരണം ചെയ്യുന്നത് ഹലാല്‍ ഭക്ഷണമെന്ന് മക്‌ഡൊണാള്‍ഡ്; റസ്റ്ററന്റിനെ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം

ഇന്നു രാവിലെ മുതല്‍ ട്വിറ്ററില്‍ ട്രന്‍ഡിങാണ് ബോയ്‌ക്കോട്ട് മക്‌ഡൊണാള്‍ഡ് ഹാഷ്ടാഗ്.

വിതരണം ചെയ്യുന്നത് ഹലാല്‍ ഭക്ഷണമെന്ന് മക്‌ഡൊണാള്‍ഡ്; റസ്റ്ററന്റിനെ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം

മുംബൈ: ഭക്ഷണത്തിന് ജാതിയും മതവും തെരഞ്ഞ് വീണ്ടും ഇന്റര്‍നെറ്റ്. ഹലാല്‍ ഭക്ഷണം വിതരണം ചെയ്യുന്നതു കൊണ്ട് അന്താരാഷ്ട്ര ഭക്ഷണ കമ്പനിയായ മക്‌ഡൊണാള്‍ഡിനെ ബഹിഷ്‌കരിക്കണമെന്ന് തീവ്രഹിന്ദു സ്വഭാവമുള്ള ട്വിറ്റര്‍ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു.

ബഹിഷ്‌കണ ആഹ്വാനവുമായി #BoycottMcDonalds എന്ന പേരില്‍ ട്വിറ്ററില്‍ ഹാഷ്ടാഗും ആരംഭിച്ചിച്ചിട്ടുണ്ട്.

ഹിബ ഇല്‍യാസ് എന്നയാളുടെ അന്വേഷണത്തിന് മക്‌ഡൊണാള്‍ഡ് നല്‍കിയ മറുപടിയിലാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. മക്‌ഡൊണാള്‍ഡിന് ഇന്ത്യയില്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്നായിരുന്നു ട്വിറ്റര്‍ ഉപയോക്താവിന്റെ ചോദ്യം. എല്ലാ റെസ്റ്ററന്‍ഡിനും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് കമ്പനി മറുപടി നല്‍കുകയും ചെയ്തു. ഇക്കാര്യം റസ്റ്ററന്‍ഡ് മാനേജര്‍മാരോട് ചോദിച്ച് മനസ്സിലാക്കാമെന്നും കമ്പനി വ്യക്തമാക്കി.

ഇതിന് പിന്നാലെയാണ് മക്‌ഡൊണാള്‍ഡിനെതിരെ ബഹിഷ്‌കരണ ഹാഷ്ട്ടാഗ് പ്രത്യക്ഷപ്പെട്ടത്. തങ്ങള്‍ക്ക് ജഠ്ക (ഒറ്റയടിക്ക് മൃഗങ്ങളെ കൊല്ലുന്ന രീതി) ഇറച്ചി വേണമെന്നും അതു തരാനാകുമോ എന്നും നിരവധി ഉപയോക്താക്കള്‍ ചോദിച്ചു. ജഠ്ക വിളമ്പിയില്ലെങ്കില്‍ ധനനഷ്ടം അനുഭവിക്കാന്‍ തയ്യാറായിക്കോളൂ എന്നു വരെ ഭീഷണിയുണ്ടായി.

ജൂലൈയില്‍ സമാന സംഭവത്തില്‍ ഓണ്‍ലൈന്‍ ഭക്ഷണ ആപ്ലിക്കേഷനായ സൊമോട്ടോ ഒരു ട്വിറ്ററാറ്റിക്ക് മറുപടി നല്‍കിയത് വൈറലായിരുന്നു. ഭക്ഷണത്തിന് മതമില്ലെന്നായിരുന്നു സൊമോട്ടോയുടെ ട്വീറ്റ്.

ഹിന്ദുവല്ലാത്ത ഡെലിവറി ജീവനക്കാരനില്‍ നിന്ന് ഭക്ഷണം സ്വീകരിക്കില്ല എന്ന് അറിയിച്ചപ്പോഴാണ് സൊമാട്ടോ ഇത്തരത്തില്‍ മറുപടി നല്‍കിയിരുന്നത്.

ഇന്ന് രാവിലെ മുതല്‍ ട്വിറ്ററില്‍ ട്രന്‍ഡിങാണ് ബോയ്‌ക്കോട്ട് മക്‌ഡൊണാള്‍ഡ് ഹാഷ്ടാഗ്. ചില ട്വീറ്റുകള്‍

Next Story
Read More >>