മീൻപിടിത്തത്തിന് നിശ്ചിത കണ്ണിയകലമുള്ള വലകളേ ഉപയോഗിക്കാവൂ എന്ന കേരളത്തിന്റെ തീരുമാനം എല്ലാ തീരസംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രാവർത്തികമാക്കാൻ കേന്ദ്ര ഫിഷറീസ് സെക്രട്ടറി നിർദേശിച്ചു.

കുഞ്ഞന്‍മത്തിയെ പിടിച്ചാല്‍ പിടിവീഴും

Published On: 16 March 2019 10:38 AM GMT
കുഞ്ഞന്‍മത്തിയെ പിടിച്ചാല്‍ പിടിവീഴും

തിരുവനന്തപുരം: കടലിൽനിന്ന് ഇനി 10 സെന്റീമീറ്ററിൽ ചെറിയ മത്തിയോ 14 സെന്റീമീറ്ററെങ്കിലും നീളമില്ലാത്ത അയലയോ പിടിച്ചാൽ ഫിഷറീസ് എൻഫോഴ്‌സ്‌മെന്റുകാരുടെ പിടിവീഴും.

മീൻപിടിത്തത്തിന് നിശ്ചിത കണ്ണിയകലമുള്ള വലകളേ ഉപയോഗിക്കാവൂ എന്ന കേരളത്തിന്റെ തീരുമാനം എല്ലാ തീരസംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രാവർത്തികമാക്കാൻ കേന്ദ്ര ഫിഷറീസ് സെക്രട്ടറി നിർദേശിച്ചു. മൺസൂൺ കാലത്തെ ട്രോളിങ് ഓരേ സമയത്ത് നടപ്പാക്കാനും തീരുമാനമായി.

ഓരോ ഇനം മീനുകൾക്കും വലയ്ക്ക് നിശ്ചിത കണ്ണിയകലം നിശ്ചയിച്ച് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ ഇൻസ്റ്റിറ്റിയൂട്ട് (സി.എം.എഫ്.ആർ.ഐ.) റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം. സമുദ്ര മത്സോൽപാദനം, ഉപയോഗം എന്നീ മേഖലയിൽ കേരളത്തിന്റെ വിവിധ പദ്ധതികൾ ദേശീയ ശ്രദ്ധ നേടിയിരുന്നു. ഒരു സംസ്ഥാനം മാത്രം പദ്ധതികൾ നടപ്പാക്കിയാൽ ലക്ഷ്യസ്ഥാനത്തെത്തില്ലെന്ന് കേന്ദ്രം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വിളിച്ചുചേർത്ത ദക്ഷിണേന്ത്യൻ ഫിഷറീസ് മന്ത്രിമാരുടെ യോഗത്തിലാണ് കേരള മോഡൽ മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കുന്നത്.

മൺസൂൺ കാലത്ത് കേരളത്തിൽ 52 ദിവസം ഒറ്റത്തവണയായാണ് ട്രോളിങ് നിരോധനം. ചില സംസ്ഥാനങ്ങളിൽ ഇത് രണ്ടുതവണയാണ്. ഉൾക്കടൽ മീൻപിടിത്ത പരിശീലനം, മീൻകുഞ്ഞുങ്ങളെ കൊന്നുകൊണ്ടുള്ള മീൻപിടിക്കൽ തടയൽ, എൽ.ഇ.ഡി. ബൾബുകൾ ഉപയോഗിച്ചുള്ള മീൻപിടിത്തം, മത്സ്യങ്ങളെ ആകർഷിക്കുന്നതിനുള്ള കൃത്രിമോപാധികളുടെ നിരോധനം തുടങ്ങിയവയിലും കേരള മാതൃക നടപ്പാക്കണമെന്ന് കേന്ദ്ര ഫിഷറീസ് സെക്രട്ടറി അറിയിച്ചു.

Top Stories
Share it
Top