കോളയും പിസയും ബര്‍ഗറും കിട്ടില്ല; സ്‌കൂള്‍ കന്റീനില്‍ ഇനി മുതല്‍ ജങ്ക് ഫുഡ് വേണ്ടെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ജങ്ക് ഫുഡിന്റെ പരസ്യം വയ്ക്കാനോ സാമ്പിളുകള്‍ പ്രദര്‍ശിപ്പിക്കാനോ അനുവദിക്കില്ല.

കോളയും പിസയും ബര്‍ഗറും കിട്ടില്ല; സ്‌കൂള്‍ കന്റീനില്‍ ഇനി മുതല്‍ ജങ്ക് ഫുഡ് വേണ്ടെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ന്യൂഡല്‍ഹി: ഡിസംബര്‍ മുതല്‍ സ്‌കൂള്‍ കന്റീനുകളില്‍ ജങ്ക്ഫുഡ് നിരോധിച്ച് ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഉത്തരവ്. സ്‌കൂളിന് 50 മീറ്റര്‍ ചുറ്റളവിലും ജങ്ക്ഫുഡ് വില്‍പ്പന പാടില്ലെന്ന് അതോറിറ്റി വ്യക്തമാക്കി.

ജങ്ക് ഫുഡിന്റെ പരസ്യം വയ്ക്കാനോ സാമ്പിളുകള്‍ പ്രദര്‍ശിപ്പിക്കാനോ അനുവദിക്കില്ല. സ്‌പോര്‍ട്‌സ് മീറ്റുകളില്‍ ബാനര്‍ പ്രദര്‍ശിപ്പിക്കാനും സ്‌കൂളിന് അകത്തും അമ്പത് മീറ്റര്‍ ചുറ്റളവിലും വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കാനോ പാടില്ല- ഉത്തരവില്‍ വ്യക്തമാക്കി.

കോള, ചിപ്‌സ്, പായ്ക്കറ്റ് ജ്യൂസുകള്‍, ബര്‍ഗര്‍, പിസ, സമൂസ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കാണ് വിലക്ക്. പോഷകം വളരെ കുറവും കാലറി കൂടുതലുമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളാണ് ജങ്ക്ഫുഡ്.

കോള, ബര്‍ഗര്‍, സോസേജ്, പീറ്റ്‌സ, ഫ്രെഞ്ച് ഫ്രൈ, പ്രത്യേക രീതിയില്‍ സംസ്‌കരിച്ചതും പാചകം ചെയ്തതുമായ മാംസ ഭക്ഷണങ്ങള്‍, നേരത്തേ പായ്ക്ക് ചെയ്തുവച്ച സ്‌നാക്‌സ്, ചോക്ലേറ്റ്, കുക്കീസ് തുടങ്ങിയവയാണ് ജങ്ക് ഫുഡ് വിഭാഗത്തില്‍ പെടുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍.

കേന്ദ്രസര്‍ക്കാറിന്റെ ഈറ്റ് റൈറ്റ് ക്യാംപയിനിന്റെ ഭാഗമായി ആണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ഇതു പ്രകാരം ഫുഡ് ബിസിനസ് ഓപറേറ്റര്‍മാര്‍ക്ക് സ്‌കൂളിലെ പരിപാടികള്‍ തങ്ങളുടെ ബാനറിന് കീഴില്‍ സ്‌പോണ്‍സര്‍ ചെയ്യാനാകില്ല.

Next Story
Read More >>