ആന്ധ്ര-തെലങ്കാന അതിര്‍ത്തിയില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍; ലോക്ക്ഡൗണിന്റെ ബാക്കിപത്രം

ഹൈദരാബാദില്‍ ജോലി ചെയ്യുന്നവരാണ് നാട്ടിലേക്ക പോകാനായി അതിര്‍ത്തിയിലും സ്‌റ്റേഷനിലുമുള്ളത്.

ആന്ധ്ര-തെലങ്കാന അതിര്‍ത്തിയില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍; ലോക്ക്ഡൗണിന്റെ ബാക്കിപത്രം

ഹൈദരാബാദ്: അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണില്‍ വലഞ്ഞ് തൊഴിലാളികളും വിദ്യാര്‍ത്ഥികളും. ആന്ധ്ര-തെലങ്കാന അതിര്‍ത്തിയില്‍ ആയിരക്കണക്കിന് പേരാണ് നാട്ടിലേക്ക് പോകാനായി അതിര്‍ത്തിയില്‍ അധികൃതരുടെ അനുമതിക്കായി കാത്തു നില്‍ക്കുന്നത്. ഹൈദരാബാദിലെ പൊലീസ് സ്റ്റേഷനുകള്‍ക്കു മുമ്പിലും വലിയ ക്യൂ ആണ് ഉള്ളത്.

ഹൈദരാബാദില്‍ ജോലി ചെയ്യുന്നവരാണ് നാട്ടിലേക്ക പോകാനായി അതിര്‍ത്തിയിലും സ്‌റ്റേഷനിലുമുള്ളത്. ഹോസ്റ്റലുകളില്‍ പാചകക്കാര്‍ വരാതായതോടെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലായത്. ഇതേടെയാണ് നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചത് എന്ന് ഒരു വിദ്യാര്‍ത്ഥി എന്‍.ഡി.ടി.വിയോട് പറഞ്ഞു.

തെലങ്കാനയില്‍ മൂന്നു വയസ്സുകാരന് അടക്കം രണ്ട് കോവിഡ് കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. മൊത്തം 41 പേര്‍ അസുഖ ബാധിതരാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ലക്ഷക്കണക്കിന് പേരാണ് വഴിയില്‍ കുടുങ്ങിയത്. ചിലയിടങ്ങളില്‍ കിലോമീറ്ററുകള്‍ നടന്നാണ് തൊഴിലാളികള്‍ വീടുപിടിക്കുന്നത്.

Next Story
Read More >>