സ്വതന്ത്ര ഇന്ത്യയുടെ രണ്ടിരട്ടിപ്രായം; ഇന്ത്യയെ പിടിച്ചു കുലുക്കിയ കേസ്- അയോദ്ധ്യയിലെ നാള്‍വഴികളിലൂടെ

1853 മുതലുള്ള പ്രശ്നങ്ങള്‍

സ്വതന്ത്ര ഇന്ത്യയുടെ രണ്ടിരട്ടിപ്രായം; ഇന്ത്യയെ പിടിച്ചു കുലുക്കിയ കേസ്- അയോദ്ധ്യയിലെ നാള്‍വഴികളിലൂടെ

ന്യൂഡൽഹി: പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ആരംഭിച്ച ഒരു വലിയ തർക്കത്തിൽ പരമോന്നത കോടതിയുടെ അന്തിമ തീർപ്പ് വന്നതോടെ പലകാലങ്ങളിലായി കോടതിമുറികളെ പ്രകമ്പനം കൊള്ളിച്ച അയോദ്ധ്യ കേസിന് സ്വതന്ത്ര ഇന്ത്യയുടെ രണ്ടിരട്ടി പ്രായമുണ്ട്.

അയോധ്യ കേസ് ഇതുവരെ

1528- ബാബറി മസ്ജിദ് നിർമാണം.

1853- ക്ഷേത്രം നിലനിന്ന സ്ഥലത്താണു പള്ളി പണിതിട്ടുള്ളത് എന്ന വാദം ഹിന്ദുസംഘടനയായ നിർമോഹിസ് ഉയർത്തി.

1859- ആരാധനാസ്ഥലം വേർതിരിച്ചു പള്ളിക്കു ബ്രിട്ടിഷ് സർക്കാർ ചുറ്റുമതിൽ കെട്ടി.

1885- രഘുബീർ ദാസ് എന്ന പുരോഹിതൻ ക്ഷേത്രം പണിയാൻ സ്ഥലം നൽകണമെന്ന ആവശ്യം കോടതിയിൽ ഉന്നയിച്ചു.ഫൈസാബാദ് ജില്ലാ കോടതി അനുമതി നിഷേധിച്ചു.

1949ഡിസംബർ 23- പള്ളിവളപ്പിൽ കടന്ന ഒരു സംഘം അവിടെ ശ്രീരാമവിഗ്രഹം സ്ഥാപിക്കുന്നു.

1950- ജുഡീഷ്യൽ മജിസ്ട്രേട്ട് കെ.കെ.നായർ ബാബരി മസ്ജിദ് വളപ്പ് ഏറ്റെടുത്ത് അയോധ്യ മുനിസിപ്പൽ കോർപറേഷൻ റിസീവർ ഭരണത്തിലാക്കി. ഗോപാൽസിങ് വിശാരദ് ആ സ്ഥലം ആവശ്യപ്പെട്ട് ആദ്യ കേസ് നൽകി. പിന്നാലെ പരമഹംസ രാമചന്ദ്രയും ഹർജി നൽകി.

1959- ഹിന്ദു സംഘടനയായ നിർമോഹി അഖാഡ കേസ് നൽകി.

1961- യു.പി സുന്നി സെൻട്രൽ വഖഫ് ബോർഡ് സ്ഥലം ആവശ്യപ്പെട്ടു കേസ് നൽകി.

1982- വിശ്വഹിന്ദു പരിഷത് രാമജന്മഭൂമി പ്രസ്ഥാനം ആരംഭിക്കുന്നു.

1986ഫെബ്രുവരി- മസ്ജിദ് തുറന്നുകൊടുക്കാൻ തീരുമാനം.ഓൾ ഇന്ത്യാ ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റി രൂപീകരണം.

1989ജൂൺ- രാമക്ഷേത്ര നിർമാണം ബിജെപി തങ്ങളുടെ അജണ്ടയിൽ ഉൾപ്പെടുത്തി.

1989- അയോധ്യയിൽ വി.എച്ച്.പിക്ക് ശിലാന്യാസം നടത്താൻ അനുമതി.

1990- രാമക്ഷേത്രനിർമാണത്തിനു പിന്തുണ തേടി എൽ.കെ. അദ്വാനി രഥയാത്ര തുടങ്ങി.

199- യു.പി സർക്കാർ ബാബറി മസ്ജിദിനോടു ചേർന്നുള്ള മുസ്ലിം വഖഫ് ബോർഡിന്റെ 2.77 ഏക്കർ ഏറ്റെടുത്തു.

1992 ഡിസംബർ 6- കർസേവകർ മസ്ജിദ് തകർത്തു. തുടർന്നുള്ള ദിവസങ്ങളിൽ രാജ്യത്ത് വർഗീയ സംഘർഷങ്ങളിൽ രണ്ടായിരത്തോളം പേർ കൊല്ലപ്പെട്ടു. പള്ളി തകർത്ത സംഭവത്തിൽ രണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

1992 ഡിസംബർ 16- മസ്ജിദ് തകർക്കുന്നതിലേക്കു നയിച്ച സംഭവങ്ങൾ അന്വേഷിക്കാൻ ലിബറാൻ കമ്മിഷനെ കേന്ദ്ര സർക്കാർ നിയമിച്ചു.

1993 ഒക്ടോബർ- ഉന്നത ബി.ജെ.പി നേതാക്കൾക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി സി.ബി.ഐ കേസെടുത്തു.

1994- ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച കാര്യത്തിൽ തീരുമാനമാകുന്നതുവരെ അയോധ്യയിൽ തൽസ്ഥിതി തുടരണമെന്നു സുപ്രിം കോടതി ഉത്തരവ്.

2001 മേയ് 4- അദ്വാനി, കല്യാൺസിങ് എന്നിവരടക്കം 13 പേർക്കെതിരായ ബാബരി മസ്ജിദ് തകർക്കൽ ഗൂഢാലോചനക്കേസ് പ്രത്യേക കോടതി ജഡ്ജി എസ്.കെ.ശുക്ല തള്ളി.

2002 ഏപ്രിൽ- അയോധ്യ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച നാലു കേസുകളും അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിന്റെ പരിഗണനയിൽ.

2009 ജൂൺ 30- ബാബരി മസ്ജിദ് തകർത്തതിനു വാജ്പേയിയും അദ്വാനിയും മുരളി മനോഹർ ജോഷിയും അടക്കമുള്ള ബി.ജെ.പി നേതാക്കൾ ഉത്തരവാദികളാണെന്ന ലിബറാൻ കമ്മിഷൻ റിപ്പോർട്ട് പ്രധാനമന്ത്രിക്കു സമർപ്പിച്ചു.

2010 മേയ് 20- അദ്വാനി അടക്കമുള്ളവരെ ഗൂഢാലോചനക്കുറ്റങ്ങളിൽനിന്ന് വിമുക്തമാക്കിയ പ്രത്യേക കോടതി വിധി അലഹാബാദ് ഹൈക്കോടതി ശരിവച്ചു.

2010 സെപ്റ്റംബർ 30- അയോധ്യഭൂമിയുടെ ഉടമവസ്ഥാവകാശം സംബന്ധിച്ച 60 വർഷത്തോളം നീണ്ട നിയമപോരാട്ടത്തിൽ അലഹാബാദ് ഹൈക്കോടതി ലക്നൗ ബെഞ്ചിന്റെ വിധി. ഭൂമിയുടെ മൂന്നിൽ രണ്ട്ക്ഷേത്രത്തിനും മൂന്നിലൊന്ന് വഖഫ് ബോർഡിനും കൈമാറാൻ കോടതി തീരുമാനം.

2011 മേയ് 9- ഭൂമിയുടെ അവകാശം സംബന്ധിച്ച അലഹാബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.

2017 മാർച്ച് 6- ബാബരി മസ്ജിദ് തകർത്ത കേസും ഗൂഢാലോചനക്കേസും പുനഃസ്ഥാപിക്കുമെന്നു സുപ്രിം കോടതി സൂചന നൽകി.

2017 മാർച്ച് 22- ഇരുപക്ഷത്തിനും സമ്മതമാണെങ്കിൽ അയോധ്യ കേസ് കോടതിക്കു പുറത്തു മധ്യസ്ഥ ചർച്ചയിലൂടെ പരിഹരിക്കാമെന്ന് സുപ്രിം കോടതി നിർദേശം.

2017 ഏപ്രിൽ 6- എൽ.കെ.അദ്വാനി, മുരളിമനോഹർ ജോഷി, ഉമാഭാരതി എന്നിവരടക്കം 13 ബി.ജെ.പി നേതാക്കൾക്കെതിരെ ബാബരി മസ്ജിദ് തകർക്കൽ കേസ് പുനഃസ്ഥാപിക്കാൻ സുപ്രിം കോടതിയിൽ സി.ബി.ഐ ആവശ്യം.

ഏപ്രിൽ 19- ബാബറിമസ്ജിദ് കേസ് സുപ്രിം കോടതി പുനഃസ്ഥാപിക്കുന്നു. കേസുകൾ റായ് ബറേലി കോടതിയിൽനിന്ന് ലക്നൗവിലെ പ്രത്യേക കോടതിയിലേക്കു മാറ്റാനും ഉത്തരവ്. രണ്ടു വർഷത്തിനകം വിചാരണ പൂർത്തിയാക്കണം. വിചാരണ പൂർത്തിയാക്കും വരെ ജഡ്ജിയെ മാറ്റാനും പാടില്ല.

2019 ജനുവരി 08- ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകൾ ഭരണഘടന ബെഞ്ചിന്.

2019 മാർച്ച് 08- സമവായ ചർച്ചക്ക് സുപ്രിംകോടതി ഉത്തരവ്. ചർച്ച പരാജയപ്പെട്ടതോടെ 2019 ഓഗസ്റ്റ് 06 ഭരണഘടന സുപ്രീംകോടതിയിൽ അന്തിമവാദം.

2019 ഒക്ടോബർ 16- 40 ദിവസത്തെ വാദത്തിന് ശേഷം ഹർജികൾ വിധി പറയാൻ മാറ്റി.

2019 നവംബർ 09- തർക്കഭൂമി ഹിന്ദുകൾക്ക് നൽകും. പകരം തർക്കഭൂമിക്കു പുറത്ത് മുസ്‌ലിംകൾക്ക് അഞ്ച് ഏക്കർ ഭൂമി നൽകാൻ സുപ്രീംകോടതി വിധി

Read More >>