വട്ടിയൂര്‍ക്കാവില്‍ 15,000 വോട്ടുകള്‍ ഇരട്ടിച്ചു, കോന്നിയില്‍ 10,238; എല്ലാം സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍- കോണ്‍ഗ്രസ്

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സമാന ആരോപണം ഉന്നയിച്ചിരുന്നു

വട്ടിയൂര്‍ക്കാവില്‍ 15,000 വോട്ടുകള്‍ ഇരട്ടിച്ചു, കോന്നിയില്‍ 10,238; എല്ലാം സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍- കോണ്‍ഗ്രസ്

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെയും കോന്നിയിലെയും വോട്ടര്‍പട്ടികയില്‍ വന്‍ ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ്. വട്ടിയൂര്‍ക്കാവില്‍ പതിനയ്യായിരം വോട്ടും കോന്നിയില്‍ 10238 വോട്ടും ഇരട്ടിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പിയും അടൂര്‍പ്രകാശും ആരോപിച്ചു.

വോട്ടുമറിക്കാനുള്ള തന്ത്രമാണിത്. ഇതിനെതിരെ കമ്മിഷന് പരാതി നല്‍കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സമാന ആരോപണം ഉന്നയിച്ചിരുന്നു. ആറ്റിങ്ങല്‍, പത്തനംതിട്ട മണ്ഡലങ്ങളില്‍ ഇരട്ട വോട്ടുണ്ട് എന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.

Read More >>