ഇനി പാമ്പന്‍ പാലം 'പറക്കും'!

പാമ്പന്‍ പാലം പൊളിച്ചു നീക്കി പകരം ഇന്ത്യയിലെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് ബ്രിഡ്ജ് രാമേശ്വരത്ത്

ഇനി പാമ്പന്‍ പാലം പറക്കും!

ഇന്ത്യന്‍ റയില്‍വേ ലോകത്തിലെ ഏറ്റവും പുരാതനവും പ്രശസ്തവുമായ റെയില്‍വേ ശ്യംഖലയാണ്. പുതിയ നീക്കങ്ങള്‍കൊണ്ട് ഉപഭോക്താക്കളെ ഞെട്ടിക്കുന്നതില്‍ മുന്നിലുമാണ്. തൂണുകളും തുരങ്കങ്ങളും നിറഞ്ഞ കൊങ്കണ്‍ റെയില്‍വേ ഉണ്ടാക്കിയ തരംഗം ചില്ലറയൊന്നുമല്ല. ഇപ്പോഴിതാ പുതിയൊരു നീക്കവുമായി റെയില്‍ വീണ്ടും ഞെട്ടിക്കാനൊരുങ്ങുന്നു. ഇത്തവണ പാമ്പന്‍ പാലത്തിലാണ് കൈവച്ചിരിക്കുന്നത്.


രാമേശ്വരത്തെ വന്‍കരയുമായി ബന്ധിപ്പിക്കുന്ന 104 വര്‍ഷം പഴക്കമുള്ള പാലം പൊളിച്ചുമാറ്റി അവിടെ വെര്‍ട്ടിക്കിള്‍ ലിഫ്റ്റ് ബ്ലിഡ്ജ് നിര്‍മ്മിക്കാനാണ് പരിപാടി. കൊച്ചിയിലെ പഴയ വെണ്ടുരുത്തി പാലത്തിന്റെ മറ്റൊരു രൂപം. രണ്ടു കിലോ മീറ്റര്‍ നീളമുള്ള പാലത്തിലൂടെ കപ്പലുകള്‍ക്കും സ്റ്റീമറുകള്‍ക്കും കടന്നുപോകാം. ആ സമയത്ത് പാലം മുകളിലേക്ക് ചലിച്ച് അവയ്ക്കു പോകാവുന്ന സ്ഥലം സൃഷ്ടിക്കും.

കപ്പലുകളും മറ്റും കടന്നുപോകുമ്പോള്‍ 63 മീറ്റര്‍ വരുന്ന പാലത്തിന്റെ ഒരു ഭാഗമാണ് മുകളിലേക്ക ഉയര്‍ന്നുപൊങ്ങുക. ഇേേപ്പാഴുള്ള പാലത്തിന് 2058 മീറ്റര്‍ നീളമാണ് ഉള്ളത്. പാലത്തിന്റെ 3ഡി ഗ്രാഫിക് വീഡിയോ റയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ തന്നെയാണ് ട്വിറ്ററില്‍ പങ്കുവച്ചത്.


Read More >>