കശ്മീരില്‍ ആദ്യ കോവിഡ് മരണം; മഹാരാഷ്ട്രയിലും ഒരാള്‍ മരണത്തിന് കീഴടങ്ങി- മൊത്തം 15

മഹാരാഷ്ട്രയിലെ നാലാമത്തെ മരണമാണിത്.

കശ്മീരില്‍ ആദ്യ കോവിഡ് മരണം; മഹാരാഷ്ട്രയിലും ഒരാള്‍ മരണത്തിന് കീഴടങ്ങി- മൊത്തം 15

ശ്രീനഗര്‍: കശ്മീരില്‍ ആദ്യത്തെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ശ്രീനഗറില്‍ 65 കാരനാണ് മരണത്തിന് കീഴടങ്ങിയത്. രാജ്യത്ത് കോവിഡ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ ഒരാള്‍ കൂടി മരിച്ചു. മഹാരാഷ്ട്രയിലെ നാലാമത്തെ മരണമാണിത്. ഇതോടെ രാജ്യത്ത് മൊത്തം മരണം 15 ആയി.

ശ്രീനഗറിലെ ദാല്‍ഗേറ്റിലുള്ള ചെസ്റ്റ് ഡിസീസ് ആശുപത്രിയില്‍ വെച്ചാണ് കശ്മീരി മരണത്തിന് കീഴടങ്ങിയത്. പ്രമേഹവും ഹൃദ്രോഗവും ഇദ്ദേഹത്തിന് ഉണ്ടായിരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

നവി മുംബൈയിലെ വാഷിയിലാണ് മഹാരാഷ്ട്രയിലെ മരണം. ഇവിടെ മറ്റൊരു സ്ത്രീക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ ബന്ധുവാണെന്ന് കരുതുന്നു.

Next Story
Read More >>