വൃത്തികെട്ടവളെന്ന് ട്രംപ്; അങ്ങനെ വിട്ടുതരാന്‍ പറ്റില്ലെന്ന് ഡാനിഷ് പ്രധാനമന്ത്രി

യു.എസും ഡെന്മാര്‍ക്കും നല്ല സുഹൃത്തുക്കളാണ്. എന്നാല്‍ വിയോജിപ്പുകള്‍ക്കും അതില്‍ ഇടമുണ്ട്

വൃത്തികെട്ടവളെന്ന് ട്രംപ്; അങ്ങനെ വിട്ടുതരാന്‍ പറ്റില്ലെന്ന് ഡാനിഷ് പ്രധാനമന്ത്രി

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്‍ഡ് വില്‍ക്കാല്ലെന്ന് വ്യക്തമാക്കിയ ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മിറ്റെ ഫ്രഡറിക്‌സിനെ അധിക്ഷേപിച്ച് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഫ്രഡറിക്‌സ് വൃത്തികെട്ടവളാണ് എന്നായിരുന്നു എന്നായിരുന്നു ട്രംപിന്റെ കുറ്റപ്പെടുത്തല്‍.

'ഡെന്മാര്‍ക്ക്, ഞാന്‍ തീരുമാനവുമായി മുമ്പോട്ടു പോകാന്‍ നോക്കി. എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന അസാധാരണമായിരുന്നു, വൃത്തികെട്ടതും' - വൈറ്റ് ഹൗസില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. നേരത്തെ, ഗ്രീന്‍ലാന്‍ഡ് വാങ്ങാനുള്ള ട്രംപിന്റെ തീരുമാനത്തെ ഡാനിഷ് പ്രധാനമന്ത്രിയും അസാധാരണം എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഫ്രഡറിക്‌സും രംഗത്തെത്തി. അത്രയ്ക്ക് വൃത്തികെട്ടവളല്ല താന്‍ എന്നാണ് അവര്‍ കോപ്പന്‍ഹേഗനില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഡാനിഷ് ജനതയുടെ ഭാഗത്തു നിന്ന് മനോഹരമായി ആണ് മറുപടി നല്‍കിയത് എന്ന് താന്‍ കരുതുന്നു. യു.എസും ഡെന്മാര്‍ക്കും നല്ല സുഹൃത്തുക്കളാണ്. എന്നാല്‍ വിയോജിപ്പുകള്‍ക്കും അതില്‍ ഇടമുണ്ട്. ഈ ചര്‍ച്ച നിര്‍ത്താമെന്ന് തോന്നുന്നു- അവര്‍ പറഞ്ഞു.

ഗ്രീന്‍ലാന്‍ഡ് വില്‍ക്കുന്നതിന് അറിയിച്ചതിനു പിന്നാലെ ഡെന്മാര്‍ക്കിലേക്കുള്ള സന്ദര്‍ശനം ട്രംപ് റദ്ദാക്കിയിരുന്നു. വാള്‍സ്ട്രീറ്റ് ജേണലാണ് ഇതു സംബന്ധിച്ച് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ദക്ഷിണ അന്റാര്‍ട്ടിക് സമുദ്രത്തിനും ആര്‍ട്ടിക് സമുദ്രത്തിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഗ്രീന്‍ലാന്‍ഡ് വന്‍തോതില്‍ ധാതുനിക്ഷേപമുണ്ടെന്ന് കരുതപ്പെടുന്ന ഇടമാണ്. ഗ്രീന്‍ലാന്‍ഡിനെ തങ്ങള്‍ക്കു കീഴില്‍ നിലനിര്‍ത്താന്‍ ഡെന്മാര്‍ക്കിന് വന്‍ ചെലവുണ്ടെന്നും അതു കൊണ്ടാണ് ദ്വീപ് വാങ്ങാന്‍ ഉദ്ദേശിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

1951 മുതല്‍ വടക്കന്‍ ഗ്രീന്‍ലാന്‍ഡില്‍ യു.എസിന് വ്യോമതാവളമുണ്ട്. അമ്പത്തിയെട്ടായിരം പേരാണ് ഇവിടെ താമസിക്കുന്നത്. ഡെന്മാര്‍ക്കിന്റെ നിയന്ത്രണത്തിലാണെങ്കിലും ഇവര്‍ക്ക് പ്രത്യേകം പ്രധാനമന്ത്രിയുണ്ട്.

1946ൽ പ്രസിഡന്റ് ഹാരി ട്രൂമാനും സമാനമായ നീക്കം നടത്തിയിരുന്നു. 10 കോടി ഡോളറായിരുന്നു അന്ന് ഡെന്മാർക്കിനു വാഗ്ദാനം ചെയ്തത്.

ഗ്രീൻലാൻഡ് 1953 മുതലാണ് ഡെന്മാർക്കിന്റെ ഭാഗമായത്.1979ൽ ആഭ്യന്തര സ്വയംഭരണം ലഭിച്ചു. 2009ൽ കൂടുതൽ സ്വാതന്ത്ര്യം ഗ്രീൻലാൻഡിന് അനുവദിച്ചു കിട്ടിയെങ്കിലും വിദേശകാര്യം, സുരക്ഷ എന്നിവ ഉൾപ്പെടെ നയതന്ത്ര കാര്യങ്ങൾ ഇപ്പോഴും തീരുമാനിക്കുന്നത് ഡെന്മാർക്കാണ്.ഡെന്മാർക്കിൽ നിന്നു സബ്‌സിഡിയായി ഓരോ വർഷവും 59.1 കോടി ഡോളർ ഗ്രീൻലൻഡിനു ലഭിക്കുന്നുണ്ട്. പ്രദേശത്തിന്റെ വാർഷിക ബജറ്റിന്റെ 60 ശതമാനവും ഈ തുകയാണ്.

ലോകത്തെ ഏറ്റവും വലിയ ജൈവ ഉദ്യാനം എന്ന ഖ്യാതി നേടിയ ദേശീയ ഉദ്യാനം ഗ്രീൻലൻഡിലാണ്. നാലു ശാസ്ത്ര പര്യടന കേന്ദ്രങ്ങളും ക്യാംപുകളും ഗ്രീൻലൻഡിൽ സ്ഥിതിചെയ്യുന്നുണ്ട്. ഇവിടത്തെ 8.11 ലക്ഷം ചതുരശ്ര മൈൽ പ്രദേശത്തു ലഭ്യമാകുന്ന പ്രകൃതിവിഭവങ്ങളിലും ട്രംപിനു കണ്ണുണ്ടെന്നാണ് റിപ്പോർട്ടുകൾ. അടുത്ത മാസം ട്രംപ് ഡെന്മാർക്ക് സന്ദർശിക്കാനിരിക്കുകയാണ്. എന്നാൽ ഗ്രീൻലാൻഡിനെ വാങ്ങുന്നതുമായി ഇതിനു ബന്ധമില്ലെന്നാണ് നിരീക്ഷകർ പറയുന്നത്. 1867ൽ പ്രത്യേക കരാർ പ്രകാരം റഷ്യയിൽ നിന്ന് അലാസ്‌ക യു.എസിനോടു ചേർത്തിരുന്നു. 1948ൽ ഇതിനെ യു.എസ് സ്റ്റേറ്റാക്കി മാറ്റുകയും ചെയ്തു.

Read More >>