ധനം ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് സംഗമവും അവാര്‍ഡ് നിശയും ഫെബ്രുവരി 26 ന്

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിംഗ് ഡയറക്റ്റര്‍ പോള്‍ തോമസാണ് ധനം ഫിനാന്‍സ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ 2018 പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം സിബില്‍, സ്വിഫ്റ്റ് എന്നിവയുടെ ചെയര്‍മാന്‍ എം വി നായര്‍ക്ക് സമ്മാനിക്കും.

ധനം ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് സംഗമവും അവാര്‍ഡ് നിശയും ഫെബ്രുവരി 26 ന്പോൾ തോമസ്

കൊച്ചി: ബാങ്കിംഗ്, ഫിനാന്‍സ് മേഖലയിലെ ദക്ഷിണേന്ത്യയിലെ സംഗമമായ ധനം ബാങ്കിംഗ്, ഫിനാന്‍സ് സമ്മിറ്റും അവാര്‍ഡ് നിശയും ഫെബ്രുവരി 26 ന് കൊച്ചിയില്‍ നടക്കും. കേരളത്തിലെ മുന്‍നിര ബിസിനസ് മാഗസിനായ ധനം സംഘടിപ്പിക്കുന്ന ഈ സംഗമത്തില്‍ രാജ്യത്തെ പ്രമുഖ ബാങ്കുകളുടെ സാരഥികളും സാമ്പത്തിക, നിക്ഷേപ വിദഗ്ധരും പങ്കെടുക്കും.

രാവിലെ 9.30 മുതല്‍ രാത്രി ഒന്‍പത് മണി വരെ ഹോട്ടല്‍ ലെ മെറിഡിയനില്‍ അരങ്ങേറുന്ന സംഗമം അവാര്‍ഡ് ദാനം, നെറ്റ്‌വര്‍ക്കിംഗ് ഡിന്നര്‍ എന്നിവയോടെ സമാപിക്കും.ബാങ്കിംഗ്, ഫിനാന്‍സ്, നിക്ഷേപ രംഗത്തെ പുതിയ പ്രവണതകള്‍, വെല്ലുവിളികള്‍, വിവിധ മേഖലകളിലെ നിക്ഷേപ സാധ്യതകള്‍, സമീപകാലത്തെ നയംമാറ്റങ്ങള്‍ വിവിധ മേഖലകളില്‍ ചെലുത്തുന്ന സ്വാധീനം, ഡിജിറ്റല്‍ ഡിസ്‌റപ്ഷനുകളും അവ സൃഷ്ടിക്കുന്ന അവസരങ്ങളും തുടങ്ങി വിവിധ വിഷയങ്ങള്‍ സംഗമത്തില്‍ ചര്‍ച്ച ചെയ്യും.

ബാങ്ക് ഓഫ് ദി ഇയര്‍, നോണ്‍ ബാങ്കിംഗ് കമ്പനി ഓഫ് ദി ഇയര്‍ എന്നിങ്ങനെ 11 അവാര്‍ഡുകള്‍ സമാപനച്ചടങ്ങില്‍ വെച്ച് സമ്മാനിക്കും. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിംഗ് ഡയറക്റ്റര്‍ പോള്‍ തോമസാണ് ധനം ഫിനാന്‍സ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ 2018 പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം സിബില്‍, സ്വിഫ്റ്റ് എന്നിവയുടെ ചെയര്‍മാന്‍ എം വി നായര്‍ക്ക് സമ്മാനിക്കും.

ബാങ്ക് ഓഫ് ദി ഇയര്‍ 2018 പുരസ്‌കാരം ഫെഡറല്‍ ബാങ്കിനാണ്. എക്‌സലന്‍സ് ഇന്‍ ഇന്നവേഷന്‍ ആന്‍ഡ് ടെക്‌നോളജി അവാര്‍ഡ് സൗത്ത് ഇന്ത്യന്‍ ബാങ്കിനും സമ്മാനിക്കും. 26ന് രാവിലെ നടക്കു ഉദ്ഘാടന ചടങ്ങില്‍ സമിറ്റ് പ്രോഗ്രാം കമ്മിറ്റി അധ്യക്ഷനും അവാര്‍ഡ് ജൂറി ചെയര്‍മാനും ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്‍മാനുമായ കെ പി പദ്മ കുമാർ കോഫറന്‍സ് വിഷയാവതരണം നിര്‍വഹിക്കും. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂവ് ഓഫീസറുമായ രാജ്കിര റായ് ജി മുഖ്യാതിഥിയായിരിക്കും. സിന്‍ഡിക്കേറ്റ് ബാങ്ക് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂവ് ഓഫീസറുമായ മൃത്യുഞ്ജയ് മഹാപാത്ര മുഖ്യപ്രഭാഷണം നിര്‍വഹിക്കും. യൂണിമണി ഇന്ത്യ ലിമിറ്റഡ് എംഡിയും സിഇഒയുമായ അമിത് സക്‌സേന, പത്മശ്രീജേതാവായ മാദ്ധ്യമ പ്രവര്‍ത്തകയും മണിലൈഫിന്റെ മാനേജിംഗ് ഡയറക്റ്ററുമായ സുചേത ദലാല്‍,മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂവ് ഓഫീസറുമായ വി പി നന്ദകുമാര്‍, ലോയ്ഡ്‌സ് ഇന്ത്യ കട്രി മാനേജറും സിഇഒയുമായ ശങ്കര്‍ ഗാരിഗിപാര്‍ത്ഥി, കാനറ റൊബേക്കോ അസറ്റ് മാനേജ്‌മെന്റ് ഹെഡ് (ഇന്‍വെസ്റ്റ്‌മെന്റ്, ഇക്വിറ്റി) നിമേഷ് ചന്ദ്രന്‍എിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.

Read More >>