കശ്മീര്‍ പ്രശ്‌നം; സഹായത്തിന് തയ്യാറെന്ന് ആവര്‍ത്തിച്ച് ഡൊണാള്‍ഡ് ട്രംപ് വീണ്ടും

ഈയിടെ ഫ്രാന്‍സില്‍ അവസാനിച്ച ജി 7 ഉച്ചകോടിക്കിടെയും വിഷയത്തില്‍ ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.

കശ്മീര്‍ പ്രശ്‌നം; സഹായത്തിന് തയ്യാറെന്ന് ആവര്‍ത്തിച്ച് ഡൊണാള്‍ഡ് ട്രംപ് വീണ്ടും

വാഷിങ്ടണ്‍: കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയും പാകിസ്താനും ആവശ്യപ്പെട്ടാല്‍ സഹായിക്കാന്‍ സന്നദ്ധനാണെന്ന് ആവര്‍ത്തിച്ച് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. നേരത്തെ പറഞ്ഞ പോലെ ഇത്തവണ മദ്ധ്യസ്ഥ വഹിക്കാം, ഇടപെടാം എന്നീ വാക്കുകള്‍ യു.എസ് പ്രസിഡണ്ട് ഉപയോഗിച്ചില്ല.

'ഞാന്‍ അവരെ സഹായിക്കാന്‍ സന്നദ്ധനാണ്' - ഒരു ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു. രണ്ടു രാജ്യങ്ങളുമായും തനിക്ക് ഊഷ്മള ബന്ധമാണ് ഉള്ളത്. അവര്‍ ആഗ്രഹിക്കുന്നെങ്കില്‍ സഹായിക്കാം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കശ്മീര്‍ വിഷയം ഉഭയകക്ഷി പ്രശ്‌നമാണ്. അതില്‍ പുറത്തു നിന്നുള്ള ആരും ഇടപെടേണ്ട എന്നാണ് ഇന്ത്യയുടെ നിലപാട്.

നേരത്തെ, പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാനുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം കശ്മീര്‍ പ്രശ്‌നത്തില്‍ മദ്ധ്യസ്ഥത വഹിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നോട് ആവശ്യപ്പെട്ടിരുന്നു എന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇത് രാജ്യത്ത് വലിയ ഒച്ചപ്പാടുകള്‍ക്ക് ഇടയാകുകയും ചെയ്തിരുന്നു.

ഈയിടെ ഫ്രാന്‍സില്‍ അവസാനിച്ച ജി 7 ഉച്ചകോടിക്കിടെയും വിഷയത്തില്‍ ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.

Read More >>