ഡിബാല യുവന്റസ് വിടുമെന്ന് ഉറപ്പായി; കണ്ണുവച്ച് യുണൈറ്റഡും പി.എസ്.ജിയും

സീരി എയില്‍ കഴിഞ്ഞ തവണ അഞ്ചു ഗോളുകള്‍ മാത്രമാണ് അര്‍ജന്റീനന്‍ സ്‌ട്രൈക്കര്‍ക്ക് സ്‌കോര്‍ ചെയ്യാനായിരുന്നത്.

ഡിബാല യുവന്റസ് വിടുമെന്ന് ഉറപ്പായി; കണ്ണുവച്ച് യുണൈറ്റഡും പി.എസ്.ജിയും

യുവന്റസിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ പൗലോ ഡിബാല ക്ലബ് വിടുമെന്ന് ഉറപ്പായി. തങ്ങള്‍ക്കു മുമ്പില്‍ ചില നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതായി ക്ലബ് വൈസ് പ്രസിഡണ്ട് പവേല്‍ നെദ്‌വദ് വ്യക്തമാക്കി. ചില വമ്പന്‍ ക്ലബുകള്‍ അര്‍ജന്റീനന്‍ താരത്തിനു വേണ്ടി താത്പര്യം പ്രകടിപ്പിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. പ്രീമിയര്‍ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടന്‍ഹാം, ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാന്‍, ഫ്രഞ്ച് ക്ലബ് പി.എസ്.ജി എന്നീ ക്ലബുകള്‍ താരത്തില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

റയലില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണോള്‍ഡോയുടെ വരവോടെ സൂപ്പര്‍ താരത്തിന്റെ നിഴലിലായിപ്പോയ ഡിബാല നേരത്തെ ക്ലബ് വിടാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. സീരി എയില്‍ കഴിഞ്ഞ തവണ അഞ്ചു ഗോളുകള്‍ മാത്രമാണ് അര്‍ജന്റീനന്‍ സ്‌ട്രൈക്കര്‍ക്ക് സ്‌കോര്‍ ചെയ്യാനായിരുന്നത്.

മാഞ്ചസ്റ്ററില്‍ നിന്ന് റൊമേലു ലുക്കാക്കുവിനെ വാങ്ങി പകരം ഡിബാലയെ നല്‍കാമെന്ന ആലോചനയാണ് യുവന്റസില്‍ സജീവമായി ഉള്ളത്. റൊമേലുവിനെ കൈമാറാന്‍ യുണൈറ്റഡ് തീരുമാനിച്ചിട്ടുണ്ട്. പ്രീസീസണിന്റെ ഭാഗമായി ഓസ്‌ട്രേലിയ, സിംഗപൂര്‍, ചൈന എന്നിവിടങ്ങളിലേക്കുള്ള സംഘത്തില്‍ നേരത്തെ ബെല്‍ജിയം സ്‌ട്രൈക്കറെ ഉള്‍പ്പെടുത്തിയിരുന്നില്ല.

Read More >>