ഈസ്‌റ്റേണ്‍ ഓര്‍മയാകുന്നു? - കമ്പനി ഓഹരികള്‍ വില്‍ക്കാന്‍ മീരാന്‍ കുടുംബം

കേരളത്തിലെ സംഘടിത സുഗന്ധ വ്യജ്ഞന വ്യവസായത്തിന്റെ 70 ശതമാനവും ഈസ്റ്റേണിന്റെ കൈവശമാണ്

ഈസ്‌റ്റേണ്‍ ഓര്‍മയാകുന്നു? - കമ്പനി ഓഹരികള്‍ വില്‍ക്കാന്‍ മീരാന്‍ കുടുംബം

മുംബൈ: കേരളത്തില്‍ ഈസ്‌റ്റേണ്‍ എന്ന ബ്രാന്‍ഡിനെ കേള്‍ക്കാത്തവരുണ്ടാകില്ല. അടുക്കളയിലെ ഇഷ്ടബ്രാന്‍ഡായി മാറാന്‍ വളരെ കുറച്ചു കാലമേ കമ്പനിക്കു വേണ്ടിവന്നുള്ളൂ. ഇന്ത്യന്‍ സുഗന്ധവ്യവസായത്തിലെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നായ ഈസ്റ്റേണ്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണിപ്പോള്‍.

കമ്പനി ഉടമകളായ മീരാന്‍ കുടുംബം മുഴുവന്‍ ഓഹരിയും വിറ്റഴിക്കാന്‍ ഉദ്ദേശിക്കുന്നതായി പ്രമുഖ ധനകാര്യ മാദ്ധ്യമമായ എകണോമിക് ടൈംസാണ്. 74 ശതമാനം ഓഹരിയാണ് കമ്പനിയില്‍ മീരാന്‍ കുടുംബത്തിന് ഉള്ളത്. ബാക്കി 26 ശതമാനം മക് കോര്‍മിക് ആന്‍ഡ് കോര്‍പറേഷന്‍ എന്ന കമ്പനിയുടെ കൈവശമാണ്. ഒമ്പത് വര്‍ഷമായി കൈവശം വയ്ക്കുന്ന ഈ ഓഹരി കോര്‍മിക് കോര്‍പറേഷനും വില്‍ക്കുകയാണ് എന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏകദേശം 1800-2000 കോടി മൂല്യമാണ് ഈസ്‌റ്റേണിന് കണക്കാക്കുന്നത്.

വില്‍പ്പനയ്ക്കായി അവന്‍ഡസ് കാപിറ്റല്‍ എന്ന കമ്പനിയെയാണ് ഏല്‍പ്പിച്ചിട്ടുള്ളത്. ഒരാഴ്ചക്കുള്ളില്‍ വില്‍പ്പനയുടെ ഔദ്യോഗിക നടപടിക്രമങ്ങള്‍ ആരംഭിക്കുമെ്ന്നാണ് റിപ്പോര്‍ട്ട്.

1989ലാണ് മീരാന്‍ കമ്പനി ആരംഭിക്കുന്നത്. സുഗന്ധ വ്യഞ്ജനങ്ങള്‍, മസാല കറിപൗഡറുകള്‍, പൗഡറുകള്‍, അച്ചാറുകള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ ഈസ്റ്റേണിന്റേതായി ഉണ്ട്.

കേരളത്തിലെ സംഘടിത സുഗന്ധ വ്യജ്ഞന വ്യവസായത്തിന്റെ 70 ശതമാനവും ഈസ്റ്റേണിന്റെ കൈവശമാണ്. നിര്‍മാണ, വസ്ത്ര വ്യവസായ മേഖലയിലും ഈസ്റ്റേണിന് നിക്ഷേപമുണ്ട്. മീരാന്റെ മക്കളായ നവാസ് മീരാനും ഫിറോസ് മീരാനുമാണ് ഈ വ്യവസായങ്ങള്‍ നോക്കി നടത്തുന്നത്.

Read More >>