ബന്ധുക്കള്‍ക്ക് അപകട സ്ഥലത്തെ മണ്ണ് നൽകും: എയർലൈൻസ്

എത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബാബയിൽ ഞായറാഴ്ച മരിച്ചവർക്കായി സംസ്‌ക്കാര ചടങ്ങ് ഒരുക്കിയിട്ടുണ്ട്. ഇതിനായി മരിച്ചവരുടെ കുടുംബങ്ങൾക്ക് അപകട സ്ഥലത്തെ ഒരു കിലോഗ്രാം മണ്ണ് നൽകുമെന്ന് എയർലൈൻസ് അധികൃതർ പറഞ്ഞതായി വാർത്താ ഏജൻസിയായ എ.പി റിപ്പോർട്ട് ചെയ്തു. എന്നാൽ, തങ്ങൾക്ക് യഥാർത്ഥ മൃതദേഹം കിട്ടുന്നതുവരെ വിശ്രമിക്കില്ലെന്ന് മരിച്ചവരുടെ ബന്ധുക്കൾ പറഞ്ഞു.

ബന്ധുക്കള്‍ക്ക് അപകട സ്ഥലത്തെ മണ്ണ് നൽകും: എയർലൈൻസ്

എത്യോപ്യൻ വിമാനാപകടം

ആഡിസ് അബാബ: എത്യോപ്യൻ എയർലൈൻസ് അപകടത്തിൽ മരിച്ച 157 പേരുടേയും കുടുംബത്തിന് സംസ്‌ക്കാര ചടങ്ങുകൾ നടത്താൻ അപകട സ്ഥലത്തെ മണ്ണ് നൽകാമെന്ന് അധികൃതർ. മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിന് കുറഞ്ഞത് ആറു മാസമെങ്കിലും എടുക്കുമെന്നതിനാലാണ് തീരുമാനം. രണ്ടുമാസത്തിനുള്ളിൽ മരണസർട്ടിഫിക്കറ്റ് കൈമാറും.

എത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബാബയിൽ ഞായറാഴ്ച മരിച്ചവർക്കായി സംസ്‌ക്കാര ചടങ്ങ് ഒരുക്കിയിട്ടുണ്ട്. ഇതിനായി മരിച്ചവരുടെ കുടുംബങ്ങൾക്ക് അപകട സ്ഥലത്തെ ഒരു കിലോഗ്രാം മണ്ണ് നൽകുമെന്ന് എയർലൈൻസ് അധികൃതർ പറഞ്ഞതായി വാർത്താ ഏജൻസിയായ എ.പി റിപ്പോർട്ട് ചെയ്തു. എന്നാൽ, തങ്ങൾക്ക് യഥാർത്ഥ മൃതദേഹം കിട്ടുന്നതുവരെ വിശ്രമിക്കില്ലെന്ന് മരിച്ചവരുടെ ബന്ധുക്കൾ പറഞ്ഞു.

മാർച്ച് 10നാണ് ആഡിസ് അബാബയിൽ നിന്ന് നെയ്‌റോബിലേക്ക് 157 പേരുമായി പോയ എത്യോപ്യൻ എയർലൈൻസിന്റെ ബോയിങ് 737 മാക്‌സ് 8 വിമാനം തകർന്നുവീണത്. 35 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിന്റെ കാരണം വ്യക്തമാകാൻ കുറച്ച് സമയമെടുക്കുമെന്ന് എത്യോപ്യൻ ട്രാൻസ്‌പോർട്ട് മന്ത്രി പറഞ്ഞു. എത്യോപ്യൻ അന്വേഷണ സംഘത്തെകൂടാതെ യു.എസ്, ഫ്രാൻസ് എന്നീ രാജ്യങ്ങളും അന്വേഷണത്തിൽ പങ്കെടുക്കുന്നുണ്ട്. വിമാനത്തിന്റെ ബ്ലാക് ബോക്‌സ് നേരത്തെ കണ്ടെത്തിയിരുന്നു. ഇത് പരിശോധിച്ചശേഷം അപകടം സംബന്ധിച്ച് വിവരം കിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
Read More >>