ഇറാനിലെ പെണ്ണുങ്ങള്‍ ഇനി സ്റ്റേഡിയത്തില്‍ ഇരുന്ന് ഫുട്‌ബോള്‍ കാണും

നാല്‍പ്പതു വര്‍ഷത്തിനു ശേഷമാണ് സ്റ്റേഡിയത്തില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ നീക്കുന്നത്

ഇറാനിലെ പെണ്ണുങ്ങള്‍ ഇനി സ്റ്റേഡിയത്തില്‍ ഇരുന്ന് ഫുട്‌ബോള്‍ കാണും

തെഹ്‌റാന്‍: ഇറാനിലെ സ്ത്രീകള്‍ക്കും സ്‌റ്റേഡിയത്തില്‍ എത്തി ഫുട്‌ബോള്‍ കാണാമെന്ന് അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ. 'ഇറാനിലെ ഫ്ുട്‌ബോള്‍ സ്‌റ്റേഡിയത്തിലേക്ക് സ്ത്രീകളെയും അനുവദിക്കും. എല്ലാ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കും പ്രവേശനമുണ്ടാകും' - എന്നാണ് ഫിഫ പ്രസിഡണ്ട് ജിയാന്നി ഇന്‍ഫാന്റിയോ വ്യക്തമാക്കിയത്.

നാല്‍പ്പതു വര്‍ഷത്തിനു ശേഷമാണ് സ്റ്റേഡിയത്തില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ നീക്കുന്നത്. കഴിഞ്ഞ വര്‍ഷം സഹര്‍ ഖോദയാരി എന്ന ആരാധിക തീ കൊളുത്തി മരിച്ചത് അന്താരാഷ്ട്ര തലത്തില്‍ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. പുരുഷനായി വേഷം മാറിയെത്തി സ്റ്റേഡിയത്തില്‍ പ്രവേശിച്ച ഇവരെ ആറു മാസം തടവിനു ശിക്ഷിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ആത്മാഹുതി.

ഇവര്‍ക്ക് ആദരമര്‍പ്പിച്ച് ചില യൂറോപ്യന്‍ വനിതാ ടീമുകള്‍ കൈയില്‍ നീല ആം ബാന്‍ഡ് അണിഞ്ഞാണ് കളത്തിലിറങ്ങിയിരുന്നത്. ഫിഫയെ വിലക്കണമെന്നും ആരാധകര്‍ ആവശ്യമുന്നയിച്ചിരുന്നു.

അടുത്ത മാസം തെഹ്‌റാനില്‍ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ടീമിന്റെ ലോകകപ്പ് യോഗ്യതാ മത്സരം കാണുന്നതിനാണ് ആദ്യഘട്ടത്തില്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കിയത്. ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നതിനും മത്സരങ്ങള്‍ വീക്ഷിക്കുന്നതിനും 1981 ലാണ് ഇറാനില്‍ സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

Read More >>