ഡൽഹിയിൽ വീണ്ടും തീപ്പിടിത്തം; ഇരുന്നൂറിലേറെ കുടിലുകൾ കത്തി നശിച്ചു

അപകടത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഗ്നിശമനസേനയുടെ 25 യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്.

ഡൽഹിയിൽ വീണ്ടും തീപ്പിടിത്തം; ഇരുന്നൂറിലേറെ കുടിലുകൾ കത്തി നശിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും തീപ്പിടിത്തം. ബഹ്റൈചിലെ കൊട്ട്വാലി ദെഹത് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചേരിയിലാണ് തീപ്പിടുത്തമുണ്ടായത്. പുലർച്ചെയുണ്ടായ തീപ്പിടിത്തത്തിൽ ഇരുന്നൂറിലേറെ കുടിലുകൾ കത്തി നശിച്ചു.

അപകടത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഗ്നിശമനസേനയുടെ 25 യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്.

ഇന്നലെ കരോൾബാഗിലെ ഹോട്ടലിലുണ്ടായ വൻ തീപിടിത്തത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ 17 പേർ മരിച്ചിരുന്നു. 60ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച പുലർച്ച നാലു മണിയോടെ ഹോട്ടൽ അർപ്പിത പാലസിലാണ് തീപ്പിടിത്തമുണ്ടായത്.

Read More >>