അരുണ്‍ ജെയ്റ്റ്ലി ഗുരുതരാവസ്ഥയില്‍; രാഷ്ട്രപതി എയിംസിലേക്ക്

നിലവില്‍ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലാണ് ജെയ്റ്റ്‌ലി.

അരുണ്‍ ജെയ്റ്റ്ലി ഗുരുതരാവസ്ഥയില്‍; രാഷ്ട്രപതി എയിംസിലേക്ക്

ന്യൂഡല്‍ഹി: മുന്‍ ധനകാര്യമന്ത്രിയും ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലാണ് ജെയ്റ്റ്‌ലി. ഓഗസ്റ്റ് ഒമ്പതിനാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് പതിനൊന്നു മണിക്ക് രാഷ്ട്രപതി രാം കോവിന്ദ് ജെയ്റ്റ്‌ലിയെ സന്ദര്‍ശിച്ചേക്കും.

രാജ്യസഭാ പ്രതിപക്ഷ നേതാവായിരുന്നു ജെയ്റ്റ്ലി. 1998-2004 കാലയളവിൽ വാജ്പേയി മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രി പദവിയും വഹിച്ചു. 2014 മേയിൽ മോദി സർക്കാരിൽ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായിരുന്നു.

Read More >>