ഒഡീഷയില്‍ ബി.ജെ.പിക്ക് തിരിച്ചടി; മുന്‍ എം.എല്‍.എ ബി.ജെ.പി വിട്ടു

മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കെതിരെ പ്രചാരണത്തിന് ഇറങ്ങുമെന്നും അശോക് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്

ഒഡീഷയില്‍ ബി.ജെ.പിക്ക് തിരിച്ചടി; മുന്‍ എം.എല്‍.എ ബി.ജെ.പി വിട്ടു

ഭുവനേശ്വര്‍: ബിജേപൂര്‍ മണ്ഡലത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, മുന്‍ എം.എല്‍.എയും മുതിര്‍ന്ന നേതാവുമായ അശോക് കുമാര്‍ പനിഗ്രാഹി ബി.ജെ.പി വിട്ടു. മുതിര്‍ന്ന നേതാക്കളുടെ അവഗണന മൂലമാണ് രാജി വയ്ക്കുന്നതെന്ന് എന്ന് അശോക് കുമാര്‍ പ്രതികരിച്ചു.

ഒക്ടബോര്‍ 21നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 2002ല്‍ ബിജു ജനദാതള്‍ ടിക്കറ്റില്‍ ഒഡീഷ നിയമസഭയില്‍ എത്തിയ നേതാവാണ് ഇദ്ദേഹം. 2018ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് ബി.ജെ.പിയിലേക്ക് ചേക്കേറിയത്.

ബിജേപൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയിരുന്നെങ്കിലും ബി.ജെ.ഡിയുടെ റിത സാഹുവിനോട് തോല്‍ക്കുകയായിരുന്നു. മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കെതിരെ പ്രചാരണത്തിന് ഇറങ്ങുമെന്നും അശോക് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തവണ സനാത് ഗാര്‍ഷ്യയെ ആണ് ബി.ജെ.പി കളത്തില്‍ ഇറക്കിയിട്ടുള്ളത്. ബി.ജെ.ഡിയുടെ റിത സാഹു, കോണ്‍ഗ്രസിന്റെ ദിലീപ് കുമാര്‍ പാണ്ഡ എന്നിവരാണ് എതിര്‍പക്ഷത്തുള്ളത്.

ബിജേപൂരില്‍ നിന്നും ഹിന്‍ജിലിയില്‍ നിന്നും ജയിച്ച മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, ഹിന്‍ജിലി നിലനിര്‍ത്തിയതോടെയാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഒക്ടോബര്‍ 21നാണ് പോളിങ്. 24നാണ് വോട്ടെണ്ണല്‍.

Read More >>