അഫ്ഗാന്‍ വിദ്യാര്‍ത്ഥികളുടെ തീറ്റശീലം ശരിയല്ലെന്ന്; ഗുജറാത്ത് സര്‍വ്വകലാശാലയുടെ വംശീയത

അഫ്ഗാന്‍ വിദ്യാര്‍ത്ഥികളോട് പോലീസിനെയോ മാധ്യമങ്ങളെയോ കാണരുതെന്ന് ഉത്തരവിട്ട ഗുജറാത്ത് സര്‍വകലാശാല അധികൃതരുടെ നടപടിക്കെതിരതേ പ്രതിഷേധം ശക്തമാകുന്നു

അഫ്ഗാന്‍ വിദ്യാര്‍ത്ഥികളുടെ തീറ്റശീലം ശരിയല്ലെന്ന്; ഗുജറാത്ത് സര്‍വ്വകലാശാലയുടെ വംശീയത

അഫ്ഗാന്‍ വിദ്യാര്‍ത്ഥികളോട് പോലീസിനെയോ മാധ്യമങ്ങളെയോ കാണരുതെന്ന് ഉത്തരവിട്ട ഗുജറാത്ത് സര്‍വകലാശാല അധികൃതരുടെ നടപടിക്കെതിരതേ പ്രതിഷേധം ശക്തമാകുന്നു. ഗുജറാത്ത് സര്‍വ്വകലാശാലയിലെ വിദേശ പഠന പദ്ധതിയുടെ ഭാഗമായി പഠിച്ചുകൊണ്ടിരിക്കുന്ന 300 വിദ്യര്‍ത്ഥികളോടാണ് സര്‍വ്വകലാശാലയുടെ ഉത്തരവ്. സര്‍വകലാശാല ഹോസ്റ്റലുകളിലെ ശോചനീയമായ അവസ്ഥയെ കുറിച്ച് പല വിദ്യാര്‍ത്ഥികളും മാധ്യമങ്ങളെ സമീപിച്ചതിനെ തുടര്‍ന്നാണ് സര്‍വ്വകലാശാലയുടെ നടപടി.

സര്‍വ്വകലാശാല അധികൃതരുടെ മുന്‍കൂര്‍ അനുമതിയില്ലാതെ പുറം ഏജന്‍സികളുമായി ബന്ധപ്പെടരുതെന്ന് മുന്‍കൂട്ടി എഴുതി വാങ്ങിയിരിക്കുകയാണ് ചെയ്യുന്നത്. അതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അച്ചടക്കലംഘനമായി കണക്കാക്കി ഉടന്‍ നടപടിയെടുക്കുമെന്നാണ് സര്‍വ്വകലാശാല മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

2018 സെപ്റ്റംബറിലും ഇതുപോലെ ഒരു നടപടിയുമായി സര്‍വ്വകലാശാല രംഗത്തുവന്നിരുന്നു. അഹമ്മദാബാദ് കാമ്പസില്‍ താമസിച്ചിരുന്ന 35 വിദ്യാര്‍ത്ഥികളെ ലാല്‍ ദര്‍വാസയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്തേയ്ക്ക് മാറ്റുകയായിരുന്നു. അഫ്ഗാന്‍ വിദ്യാര്‍ത്ഥികളുടെ തീറ്റശീലം ശരിയല്ലെന്നും അവരുടെ സംസ്‌കാരം മറ്റു വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നുമാണ് കാരണമായി ചൂണ്ടിക്കാട്ടിയത്.

ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച ലോക്കല്‍ ചാനലില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചാനലുകളെയോ പൊലീസിനെയോ കാണരുതെന്ന് വിദ്യാര്‍ത്ഥികളോടു നിര്‍ദ്ദേശിച്ചതെന്ന് യൂണിവേഴ്‌സിറ്റ് വക്താവ് പറഞ്ഞു. ഇത്തരം കാര്യങ്ങളുടെ പരിണിതഫലം വിദ്യാര്‍ത്ഥികള്‍ക്കുമനസിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More >>