മണിക്കൂറുകള്‍ക്കകം 9371 വൃക്ഷതൈകള്‍ വിതരണം ചെയ്തു: ലോക റെക്കോര്‍ഡുമായി ഹാബിറ്റാറ്റ് സ്‌കൂള്‍

ഹാബിറ്റാറ്റ് സ്‌കൂളിന്റെ അജ്മാൻ ജർഫ് കാമ്പസിലായിരുന്നു പരിപാടി. ഗിന്നസ് ബുക്ക് നിരീക്ഷകൻ അഹമ്മദ് ഗമാൽദീൻ ഔദ്യോഗിക പ്രഖ്യാപനം നടത്തി സ്‌കൂൾ എം.ഡി സി.ടി ശംസുസമാന് റെക്കോർഡ് കൈമാറി. വിതരണം ചെയ്ത ചെടികൾ അജ്മാൻ നഗരസഭ ഏറ്റെടുക്കും.

മണിക്കൂറുകള്‍ക്കകം 9371 വൃക്ഷതൈകള്‍ വിതരണം ചെയ്തു: ലോക റെക്കോര്‍ഡുമായി ഹാബിറ്റാറ്റ് സ്‌കൂള്‍

അജ്‌മാൻ : ഏറ്റവും കൂടുതൽ വൃക്ഷതൈകൾ വിതരണം ചെയ്തതിനുള്ള ലോക റെക്കോർഡ് അജ്മാനിലെ ഹാബിറ്റാറ്റ് സ്‌കൂളിന് സ്വന്തം. മണിക്കൂറുകൾക്കുള്ളിൽ 9371 വൃക്ഷതൈകൾ വിതരണം ചെയ്താണ് മലയാളി നിയന്ത്രണത്തിലുള്ള സ്‌കൂൾ ഗിന്നസ് ബുക്കിൽ ഇടം നേടിയത്.ഹാബിറ്റാറ്റ് സ്‌കൂളിന്റെ അൽത്തല്ലാ, ജർഫ്, ഉമ്മുൽഖുവൈൻ കാമ്പസിലെ വിദ്യാർഥികളും ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ വിദ്യാർഥികളും ചേർന്നാണ് വൃക്ഷതൈകൾ വിതരണം ചെയ്ത് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ചത്.

ഹാബിറ്റാറ്റ് സ്‌കൂളിന്റെ അജ്മാൻ ജർഫ് കാമ്പസിലായിരുന്നു പരിപാടി. ഗിന്നസ് ബുക്ക് നിരീക്ഷകൻ അഹമ്മദ് ഗമാൽദീൻ ഔദ്യോഗിക പ്രഖ്യാപനം നടത്തി സ്‌കൂൾ എം.ഡി സി.ടി ശംസുസമാന് റെക്കോർഡ് കൈമാറി. വിതരണം ചെയ്ത ചെടികൾ അജ്മാൻ നഗരസഭ ഏറ്റെടുക്കും.

സ്‌കൂളിലെ വിദ്യാർഥികളും ജീവനക്കാരുമടക്കും പതിനായിരത്തിലേറെ പേർ ഉദ്യമത്തിൽ പങ്കെടുത്തു. മുരിങ്ങ, അകത്തി ചീര, വന്നിമരം എന്നീ തൈകളാണ് വിതരണം ചെയ്തത്. അഞ്ച് മാസം മുമ്പ് വിദ്യാർത്ഥികൾ തന്നെ വിത്തുപാകി മുളപ്പിച്ചതാണ് 9371 തൈകളും. സ്‌കൂൾ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച വിത്തിൽ നിന്ന് വൃക്ഷത്തിലേക്ക് പദ്ധതിയുടെ ഭാഗമായാണ് റെക്കോർഡ് തൈ വിതരണം സംഘടിപ്പിച്ചത്.

Read More >>