ഒമാനില്‍ കനത്ത മഴ

വാദിയിൽ ഒരു കുടുംബത്തിലെ അംഗങ്ങളായ ആറ് ഹൈദരാബാദ് സ്വദേശികളെ കാണാതായി. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയതായി ഒമാൻ ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.

ഒമാനില്‍ കനത്ത മഴ

മസ്‌കത്ത്: ഒമാനിൽ ശക്തമായ മഴ തുടരുന്നു. വാദിയിൽ ഒരു കുടുംബത്തിലെ അംഗങ്ങളായ ആറ് ഹൈദരാബാദ് സ്വദേശികളെ കാണാതായി. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയതായി ഒമാൻ ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. കനത്ത കാറ്റിലും മഴയിലും ഒരാൾ മരിച്ചു. ന്യൂനമർദ്ദം രൂപപെട്ടതിനാൽ മഴ തുടരുകയാണ്. പ്രധാന നിരത്തുകളും തോടുകളും ജലക്കെട്ടുകളും കരകവിഞ്ഞു ഒഴുകിയത് കാരണം നിരവധി അപകടങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപെട്ടത്.

ദക്ഷിണ ശർഖിയയിലെ വാദി ബാനി കാലിദിൽ ഉണ്ടായ വെള്ളപ്പാച്ചിലിൽ അകപെട്ട രണ്ടു ഒമാൻ സ്വദേശികളെ രക്ഷപെടുത്തിയെങ്കിലും ആശുപത്രിയിൽ എത്തിയശേഷം ഒരാൾ മരണപ്പെട്ടു. വാരാന്ത്യമായതിനാൽ വിനോദ സഞ്ചാര കേന്ദ്ര മായ വാദി ബാനി ഖാലിദിൽ എത്തിയ ഹൈദരാബാദി സ്വദേശികളാണ് ഒഴുക്കിൽ അകപെട്ട ഇന്ത്യക്കാർ.

ഇബ്ര " ഇബിൻ അൽ ഹൈതം " ഫർമസിയിൽ , ഫർമസിസ്റ്റ് ആയി ജോലി ചെയ്തു വരുന്ന സർദാർ ഫസൽ അഹമ്മദ് പത്താൻ ന്റെ ഭാര്യയും മൂന്നു മക്കളും മാതാപിതാക്കളും ആണ് ഒഴുക്കിൽപ്പെട്ടത്. ഫസൽ അഹമ്മദ് പത്താൻ മാത്രം ഒഴുക്കിൽ നിന്നും രക്ഷപെട്ടു. ശക്തമായി ഒഴുകിയെത്തിയ വെള്ള പാച്ചിലിൽ അകപെട്ട 12 പേരടങ്ങുന്ന മറ്റൊരു സ്വദേശി കുടുംബത്തെ സിവിൽ ഡിഫൻസ് ആംബുലൻസ് വിഭാഗം രക്ഷപെടുത്തി.

കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിച്ചു. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് കർശന നിർദ്ദേശം പുറപ്പെടുവിച്ചു.

Read More >>