ഇതാ ഒരു ചെറുപ്പക്കാരന്‍

ജിതേന്ദറിന്റെ പ്രതിശ്രുത വധു, അദ്ദേഹത്തോട് വിവാഹത്തിനു മുന്‍പ് മനസ്സ് തുറന്ന് സംസാരിക്കണമെന്നാവശ്യപ്പെട്ടു. എട്ട് പേരുടെ ശാരീരിക പീഡനത്തിനു ഇരയായവളാണു താനെന്നും, ഒന്നരവര്‍ഷത്തോളം അത് തുടര്‍ന്നെന്നും ആ പെണ്‍കുട്ടി ജിതേന്ദറിനോട് പറഞ്ഞു. ബലാത്സംഗസമയത്ത് പകര്‍ത്തിയ വീഡിയോ കാണിച്ചാണു മാസങ്ങളോളം കുബേരകുടുംബത്തില്‍ പിറന്ന ചെറുപ്പക്കാര്‍ പീഡനം തുടര്‍ന്നത്.

ഇതാ ഒരു ചെറുപ്പക്കാരന്‍

ജിന്ധ് : ഇത് ജിതേന്ദര്‍ ഛട്ടാര്‍ . പെണ്‍ പീഡനകഥകള്‍ക്ക് കുപ്രസിദ്ധി കേട്ട ഹരിയാനയിലെ ജിന്ധിലെ കര്‍ഷക കുടുംബത്തിലാണു ജിതേന്ദര്‍ ജനിച്ചത്. 2015 ല്‍ ഈ ചെറുപ്പക്കാരന്റെ വിവാഹം നിശ്ചയിച്ചു. 30 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഗ്രാമത്തില്‍ നിന്നായിരുന്നു വധു. വിവാഹത്തിനു മുന്‍പ് , പെണ്‍കുട്ടിയുമായി മനസ്സ് തുറക്കാന്‍ അനുവദിക്കുന്നതല്ല ജിതേന്ദറിന്റെ വീട്ടുകാരുടെ പാരമ്പര്യം. എന്നാല്‍ ജിതേന്ദറിന്റെ പ്രതിശ്രുത വധു, അദ്ദേഹത്തോട് വിവാഹത്തിനു മുന്‍പ് മനസ്സ് തുറന്ന് സംസാരിക്കണമെന്നാവശ്യപ്പെട്ടു. എട്ട് പേരുടെ ശാരീരിക പീഡനത്തിനു ഇരയായവളാണു താനെന്നും, ഒന്നരവര്‍ഷത്തോളം അത് തുടര്‍ന്നെന്നും ആ പെണ്‍കുട്ടി ജിതേന്ദറിനോട് പറഞ്ഞു. ബലാത്സംഗസമയത്ത് പകര്‍ത്തിയ വീഡിയോ കാണിച്ചാണു മാസങ്ങളോളം കുബേരകുടുംബത്തില്‍ പിറന്ന ചെറുപ്പക്കാര്‍ പീഡനം തുടര്‍ന്നത്.

വിവാഹത്തില്‍ നിന്നും പിന്മാറാനും, പെണ്‍കുട്ടിയെ ഉപേക്ഷിക്കാനും ജിതേന്ദര്‍ തയ്യാറായില്ല എന്ന് മാത്രമല്ല, അവളെ കുബേരപുത്രന്മാര്‍ക്കെതിരെ നിയമയുദ്ധത്തിനു പ്രാപ്തയാക്കാനും ഈ ചെറുപ്പക്കാരനായി. അതിനു വേണ്ടി കുറച്ചൊന്നുമല്ല ഛട്ടാര്‍ കഷ്ടപ്പെട്ടത്. കുടുംബസ്വത്തായി കിട്ടിയ കാര്‍ഷിക ഭൂമി, കേസു പറയാനായി വിറ്റു. ഗ്രാമത്തിലെ താമസം കേസുകള്‍ക്കായി നഗരത്തിലേക്കാക്കി. പീഡകരുടെ ഭാഗത്ത് നിന്നും വലിയ ഭീഷണിയാണു ഈ വര്‍ഷങ്ങളില്‍ ഈ കൊച്ചുകുടുംബം നേരിട്ടത്.

പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന കാപാലികരെ പാഠം പഠിപ്പിക്കാന്‍ ഇപ്പോള്‍ സ്വയം നിയമം പഠിക്കുകയും, ഭാര്യയെ നിയമം പഠിപ്പിക്കുകയുമാണു ജിതേന്ദര്‍ ഛട്ടാര്‍.രണ്ട് വയസ്സുള്ള ഒരു ആണ്‍കുട്ടിയുണ്ട് ഈ ദമ്പതികള്‍ക്ക്.

പീഡനകഥകള്‍ ഇല്ലാത്ത ഒരു ഹരിയാനയാണു തന്റെ സ്വപ്നമെന്ന് ജിതേന്ദര്‍ ഛട്ടാര്‍ പറയുന്നു.

Read More >>