മറഞ്ഞിരിക്കാന്‍ എനിക്കാഗ്രഹമില്ല; 30 വര്‍ഷത്തിന് ശേഷവും റുഷ്ദി

മതനിന്ദാക്കുറ്റത്തിന് സല്‍മാന്‍ റുഷ്ദിയെ വധിക്കണമെന്ന് ഫത്വ പുറപ്പെടുവിച്ചിട്ട് മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിടുന്നു.

മറഞ്ഞിരിക്കാന്‍ എനിക്കാഗ്രഹമില്ല; 30 വര്‍ഷത്തിന് ശേഷവും റുഷ്ദി

ലണ്ടന്‍: മതനിന്ദാക്കുറ്റത്തിന് സല്‍മാന്‍ റുഷ്ദിയെ വധിക്കണമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖുമേനി ഫത്വ പുറപ്പെടുവിച്ചിട്ട് മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിടുന്നു. 30 വര്‍ഷങ്ങള്‍ പിന്നിടുമ്പോളും റുഷ്ദി ഒരടി പോലും പിന്നോട്ടില്ല എന്നുറക്കെ പ്രഖ്യാപിക്കുകയാണ്. മറഞ്ഞിരിക്കാന്‍ എനിക്കാഗ്രഹമില്ലെന്ന് റുഷ്ദി പറയുന്നു. സാത്താന്റെ വചനങ്ങള്‍ എന്ന വിവാദ നോവല്‍ എഴുതിയതിന് പിന്നാലെയാണ് റുഷ്ദിയ്ക്ക് ഒളിവുജീവിതം വേണ്ടിവന്നത്. നോവല്‍ ഇസ്ലാമിനെ അപമാനിക്കുന്നതാണെന്നു ആരോപിച്ച് റുഷ്ദിയെ വധിക്കാന്‍ ഇറാനിലെ ഇസ്ലാം പരമോന്നത നേതാവ് ആയത്തുള്ള ഖുമാനി ഫത്വ പുറപ്പെടുവിക്കുകയായിരുന്നു.

1989 ഫെബ്രുവരി 14നാണ് ഇന്ത്യന്‍ വംശജനായ റുഷ്ദിയ്‌ക്കെതിരെ ഫത്വ പുറപ്പെടുവിച്ചത്. ബ്രിട്ടീഷ് സര്‍ക്കാര്‍ റുഷ്ദിയുടെ രക്ഷയ്ക്കായി ചെലവാക്കിയത് 80കോടിയോളം രൂപയാണ്. റുഷ്ദിയുടെ പുസ്തകത്തിന്റെ പ്രസാധകരും പുസ്തകശാലകളും നിരന്തരം ആക്രമിക്കപ്പെട്ടു. റുഷ്ദി പലവട്ടം വധശ്രമങ്ങളില്‍നിന്നു രക്ഷപ്പെട്ടു.

സാഹിത്യലോകം തന്നെ വിഭിന്നചേരിയിലായി. ഓരോ വര്‍ഷം പിന്നിടുംതോറും ഇറാന്‍ ആ ഫത്വ പുതുക്കിക്കൊണ്ടിരുന്നു. 2004-ല്‍ ഇറാന്‍ ഫത്വ പിന്‍വലിച്ചു. എങ്കിലും റുഷ്ദിക്കുള്ള സുരക്ഷ പിന്‍വലിച്ചിട്ടില്ല. അന്ന് എനിക്ക് 41 വയസ്സായിരുന്നു. ഇന്ന് 71 ആയി. കാര്യങ്ങള്‍ വളരെവേഗം മാറിമറയുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മറ്റുള്ളവര്‍ക്ക് നമ്മളെ കൊല്ലാനും നമുക്ക് പേടിക്കാനുമുള്ള കാരണങ്ങളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനയുണ്ടായി. കഴിഞ്ഞ 30 വര്‍ഷമായി ഒളിവ് ജീവിതമാണ് നയിക്കുന്നത്. മടുത്തു, പഴയ കാര്യമൊക്കെ കഴിഞ്ഞില്ലേയെന്നാണ് എ.എഫ്.പിക്ക് അനുവദിച്ച അഭിമുഖത്തില്‍ റുഷ്ദി ചോദിച്ചത്.

Read More >>