ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ വീണ്ടും എ.ബി.വി.പി മുന്നേറ്റം; എന്‍.എസ്.യു.ഐക്ക് തിരിച്ചടി

52 കോളജുകളിലും വകുപ്പുകളിലുമായി 1.44 ലക്ഷം രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരാണ് ഡി.യുവില്‍ ഉള്ളത്

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ വീണ്ടും എ.ബി.വി.പി മുന്നേറ്റം; എന്‍.എസ്.യു.ഐക്ക് തിരിച്ചടി

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും എ.ബി.വി.പി മുന്നേറ്റം. പ്രധാനപ്പെട്ട നാല് മൂന്ന് തസ്തികകളും ബി.ജെ.പി വിദ്യാര്‍ത്ഥി സംഘടന പിടിച്ചടക്കി.

പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ജോയിന്റ് സെക്രട്ടറി തസ്തികകളാണ് എ.ബി.വി.പി സ്വന്തമാക്കിയത്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടന എന്‍.എസ്.യു.ഐക്ക് ഒരു സീറ്റു കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സെക്രട്ടറി തസ്തികയാണ് എന്‍.എസ്.യു.ഐക്ക് ലഭിച്ചത്.

അശ്വിന്‍ ദഹിയയാണ് യൂണിയന്‍ പ്രസിഡണ്ട്. എന്‍.എസ്.യു.ഐയുടെ ചേതന ത്യാഗിയെ 19000 വോട്ടുകള്‍ക്കാണ് ഇവര്‍ തോല്‍പ്പിച്ചത്. പ്രദിപ് തന്‍വര്‍ വൈസ് പ്രസിഡണ്ടായും ശിവാങ്കി ഖര്‍വാള്‍ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞടുക്കപ്പെട്ടു. യഥാക്രമം 8574, 2914 വോട്ടുകള്‍ക്കാണ് ഇരുവരുടെയും ജയം.

സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച എന്‍.എസ്.യു.ഐയുടെ ആശിഷ് ലാംബ എ.ബി.വി.പിയുടെ യോഗി റാത്തിയെ 2053 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

ഇത്തവണ 40 ശതമാനം പോളിങ് മാത്രമാണ് തെരഞ്ഞെടുപ്പില്‍ നടന്നിരുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 44.5 ശതമാനമായിരുന്നു.

52 കോളജുകളിലും വകുപ്പുകളിലുമായി 1.44 ലക്ഷം രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരാണ് ഡി.യുവില്‍ ഉള്ളത്. 144 ഇലക്ട്രോണിക് വോട്ടിങ് മെഷിനാണ് വോട്ടിങിനായി ഉപയോഗിച്ചത്. എ.ബി.വി.പിക്കും എന്‍.എസ്.യു.ഐക്കും പുറമേ, ഇടത് വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എയും മത്സര രംഗത്തുണ്ടായിരന്നു.

Next Story