ശിഖർ ധവാന്റെ ഇഷ്ട വീട് വിൽപനയ്ക്ക്; വില ആറു കോടി

വിവാഹത്തെത്തുടർന്നാണ് താരം വീട് സ്വന്തമാക്കിയത്

ശിഖർ ധവാന്റെ ഇഷ്ട വീട് വിൽപനയ്ക്ക്; വില ആറു കോടി

മെല്‍ബണ്‍: ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാന്റെ മെൽബണിലെ വീട് വീണ്ടും വാർത്തകളിൽ നിറയുകയാണ്. കളിയുടെ പിരിമുറുക്കങ്ങളെല്ലാം ഉപേക്ഷിച്ച് ധവാൻ ശാന്തമായിരിക്കുന്ന ഈ വീട് വിൽപനയ്ക്ക് വച്ചതാണ് പുതിയ വാർത്ത. ആറുകോടി രൂപയോളമാണ് വീടിന് താരമിട്ട വില. തീയേറ്റർ റൂമുകൾ, മൂന്ന് ലിവിങ് റൂമുകൾ, സ്വിമ്മിങ് പൂൾ, കിച്ചൺ, പാൻട്രി..സൗകര്യങ്ങൾ വേണ്ടുവോളമുണ്ട് ഈ വീട്ടിൽ.

2013 ൽ വിവാഹത്തെത്തുടർന്നാണ് താരം വീട് സ്വന്തമാക്കിയത്. മെൽബൺ സ്വദേശിയായ അയേഷിനെയാണ് ധവാൻ വിവാഹം കഴിച്ചിരിക്കുന്നത്.

ഇന്ത്യയിൽ വീട് വാങ്ങാനുള്ള പദ്ധതിയൊന്നും ഇല്ലെന്നു റിയൽ എസ്റ്റേറ്റ് ഏജന്റ് പറഞ്ഞു. മെൽബണിൽ തന്നെയായിരിക്കും തുടർന്നും ജീവിതം. ഭാര്യയ്ക്കും മക്കൾക്കും ഇന്ത്യയിലേക്കു മാറുന്നത് ബുദ്ധിമുട്ടായതിനാലാണ് ധവാൻ മെൽബണിൽ തന്നെ തുടരുന്നത്. വർഷത്തിൽ ചുരുങ്ങിയത് നൂറു ദിവസങ്ങളിലെങ്കിലും ധവാൻ ഈ വീട്ടിലാണ്. ബാക്കി സമയങ്ങളിൽ കളിയുടെ തിരക്കിലായിരിക്കും.

Read More >>