കൊറോണ: ദുബൈയിലെ ഇന്ത്യന്‍ ഹൈസ്‌കൂള്‍ ക്യാംപസുകള്‍ വ്യാഴാഴ്ച മുതല്‍ അടച്ചു

ഗള്‍ഫ് ന്യൂസാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കൊറോണ: ദുബൈയിലെ ഇന്ത്യന്‍ ഹൈസ്‌കൂള്‍ ക്യാംപസുകള്‍ വ്യാഴാഴ്ച മുതല്‍ അടച്ചു

ദുബൈ: കൊറോണ ഭീതിയെ തുടര്‍ന്ന് ദുബൈയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ നാളെ മുതല്‍ അടച്ചിടാന്‍ തീരുമാനം. ഇതു സംബന്ധിച്ച് ഇന്ത്യന്‍ ഹൈ ഗ്രൂപ്പ് ഓഫ് സ്‌കൂള്‍ രക്ഷിതാക്കള്‍ക്ക് ലിഖിത സന്ദേശമയച്ചു.

'മുന്‍കരുതല്‍ എന്ന നിലയില്‍, ഐ.എച്ച്.എസ് ഗ്രൂപ്പിന്റെ സ്‌കൂളുകള്‍ മാര്‍ച്ച് അഞ്ച്, വ്യാഴാഴ്ച മുതല്‍ അടയ്ക്കുകയാണ്. പരീക്ഷകളെ കുറിച്ചുള്ള വിശദമായ സര്‍ക്കുലര്‍ മെയില്‍ ചെയ്യും. നിങ്ങളുടെ ക്ഷേമമാണ് പ്രധാനം. ജാഗ്രത പാലിക്കുക' - എന്നാണ് സന്ദേശം.

ഗള്‍ഫ് ന്യൂസാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊറോണ വൈറസ് ബാധ ഉണ്ടായതിനെ തുടര്‍ന്നാണ് അധികൃതരുടെ നടപടി എന്നാണ് കരുതപ്പെടുന്നത്. ഈ വിദ്യാര്‍ത്ഥിയുടെ ക്ലാസില്‍ നിന്നും ബസില്‍ നിന്നും മാറി നില്‍ക്കാന്‍ സ്‌കൂള്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.

Next Story
Read More >>