നാണ്യപ്പെരുപ്പം നിയന്ത്രണ വിധേയമെന്ന് നിര്‍മല; പത്തു മാസത്തെ ഉയര്‍ന്ന നിലയിലെന്ന് കണക്കുകള്‍

നാല് ശതമാനത്തിന് താഴെ നാണ്യപ്പെരുപ്പമെന്നും അത് നിയന്ത്രിക്കാന്‍ കഴിയുതേ ഉള്ളൂ എന്നുമായിരുന്നു മന്ത്രി പറഞ്ഞത്.

നാണ്യപ്പെരുപ്പം നിയന്ത്രണ വിധേയമെന്ന് നിര്‍മല; പത്തു മാസത്തെ ഉയര്‍ന്ന നിലയിലെന്ന് കണക്കുകള്‍

ന്യൂഡല്‍ഹി: നാണ്യപ്പെരുപ്പം നിയന്ത്രണ വിധേയമാണ് എന്നും വ്യവസായ ഉല്‍പ്പാദത്തില്‍ തിരിച്ചുവരവിന്റെ സൂചനയുണ്ടെന്നും കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ അവകാശവാദം ചോദ്യം ചെയ്യപ്പെടുന്നു. മാന്ദ്യത്തിലായ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കാനായുള്ള പദ്ധതികള്‍ പ്രഖ്യാപിക്കവെ ആയിരുന്നു ധനമന്ത്രിയുടെ അവകാശവാദങ്ങള്‍.

നാല് ശതമാനത്തിന് താഴെ നാണ്യപ്പെരുപ്പമെന്നും അത് നിയന്ത്രിക്കാന്‍ കഴിയുതേ ഉള്ളൂ എന്നുമായിരുന്നു മന്ത്രി പറഞ്ഞത്.

ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനപ്പെടുത്തിയുള്ള നാണ്യപ്പെരുപ്പം യഥാര്‍ത്ഥത്തില്‍ പത്തു മാസത്തെ ഉയര്‍ നിലയിലാണിപ്പോള്‍. ഓഗസ്റ്റില്‍ 3.21 ശതമാനമാണ് നാണ്യപ്പെരുപ്പമെന്ന് കേന്ദ്ര സ്ഥിതിവിവര മന്ത്രാലയത്തിന്റെ കണക്കുകള്‍ പറുയന്നു. ജൂലൈയില്‍ ഇത് 3.15 ശതമാനമായിരുന്നു. 2018 ഓഗസ്റ്റില്‍ 3.69 ശതമാനമാനവും.

ഭക്ഷ്യമേഖലയിലെ നാണ്യപ്പെരുപ്പം 2.99 ശതമാനമാണ്. ജൂലൈയിലെ 2.36ല്‍ ഇത് 2.99 ശതമാനത്തിലെത്തിയത്. അഥവാ മത്സം, പച്ചക്കറി, പയറു വര്‍ഗങ്ങള്‍ എന്നിവയുടെ വില ഉയര്‍ന്നു നില്‍ക്കുകയാണ് എന്നു ചുരുക്കം.

രാജ്യത്തെ ഗ്രാമീണ മേഖലയില്‍ 2.18 ശതമാനവും നഗരമേഖലയില്‍ 4.49 ശതമാനവുമാണ് നാണ്യപ്പെരുപ്പം.

അതേസമയം, റിസര്‍വ് ബാങ്കിന്റെ ലക്ഷ്യത്തിനുള്ളില്‍ തന്നെയാണ് ഇപ്പോഴും നാണ്യപ്പെരുപ്പമുള്ളത്.

Read More >>