എൻ.എസ്.സി-ഐ.എൻ.എൽ ലയനം പൂർത്തിയായി

ലയന തീരുമാനത്തെ ഐ.എൻ.എൽ നേതൃത്വം സ്വാഗതം ചെയ്യുന്നതായി സംസ്ഥാന പ്രസിഡന്റ് പ്രാഫ. എ.പി അബ്ദുൽ വഹാബ്

എൻ.എസ്.സി-ഐ.എൻ.എൽ   ലയനം പൂർത്തിയായി

കോഴിക്കോട്: ഇടതുപക്ഷ ചേരിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാഷണൽ സെക്കുലർ കോൺഫറൻസ് ഇന്ത്യൻ നാഷണൽ ലീഗുമായി യോജിച്ച് പ്രവർത്തിക്കുമെന്ന് എൻ.എസ്.സി ചെയർമാൻ പി.ടി.എ റഹീം എം.എൽ.എ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.

ജനാധിപത്യം കടുത്ത വെല്ലുവിളി നേരിടുന്ന വർത്തമാനകാലത്ത് ഇടത് മതേതരശക്തികളുമായി കൈകോർത്ത് ജനാധിപത്യത്തെ തിരിച്ചു പിടിക്കാൻ നടത്തുന്ന ആത്മാർത്ഥ ശ്രമങ്ങൾ വിപുലപ്പെടുത്തേണ്ടതുണ്ടെന്ന തിരിച്ചറിവിന്റെ ഭാഗമാണ് ലയനമെന്ന് പി.ടി.എ റഹീം പറഞ്ഞു. ഇതുവരെ ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന എൻ. എസ്.സിയുടെ ലയന തീരുമാനത്തെ ഐ.എൻ.എൽ നേത്യത്വം സ്വാഗതം ചെയ്യുന്നതായി ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് പ്രാഫ. എ.പി അബ്ദുൽ വഹാബ് പറഞ്ഞു.ലയന സമ്മേളനം മാർച്ച് അവസാനത്തിൽ കോഴിക്കോട് വെച്ച് നടക്കും. ഇന്ത്യൻ നാഷണൽ ലീഗിന്റെ ബാനറിൽ ഒറ്റക്കെട്ടായി പൂർണ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുമെന്ന് ഇരുപാർട്ടി നേതാക്കളും വ്യക്തമാക്കി.

ലയന നീക്കത്തിന് ഐ. എൻ. എൽ അഖിലേന്ത്യാ നേതൃത്വം അംഗീകാരം നൽകിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഹമ്മദ് ദേവർകോവിൽ, ജനറൽ സെക്രട്ടറി, കാസിം ഇരിക്കുർ, ട്രഷറർ ബി. ഹംസഹാജി, സെക്രട്ടറി നാസർകോയ തങ്ങൾ, എൻ.എസ്.സി ജനറൽ സെക്രട്ടറി ജലീൽ കോയ, അംഗം പി. പോക്കർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.

Read More >>