മെലാനിയ, ഇവാന്‍ക, ജെറദ് കുഷ്‌നര്‍... ഇന്ത്യയിലേക്ക് ട്രംപിനൊപ്പമുള്ളവരുടെ പട്ടിക പുറത്തു വിട്ടു- മൊത്തം പന്ത്രണ്ടു പേര്‍

ഫെബ്രുവരി 24,25 തിയ്യതികളാണ് സംഘത്തിന്റെ സന്ദര്‍ശനം.

മെലാനിയ, ഇവാന്‍ക, ജെറദ് കുഷ്‌നര്‍... ഇന്ത്യയിലേക്ക് ട്രംപിനൊപ്പമുള്ളവരുടെ പട്ടിക പുറത്തു വിട്ടു- മൊത്തം പന്ത്രണ്ടു പേര്‍

ന്യൂഡല്‍ഹി: യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ അനുഗമിക്കുന്നത് 12 പേര്‍. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു പുറമേ, ഭാര്യ മെലാനിയ, മകള്‍ ഇവാന്‍, മരുമകന്‍ ജെറദ് കുഷ്‌നര്‍ എന്നിവരാണ് സംഘത്തിലുള്ളത്.

കൊമേഴ്‌സ് സെക്രട്ടറി വില്‍ബര്‍ റോസ്, ഇന്ത്യയിലെ അംബാസഡര്‍ കെന്‍ ജസ്റ്റര്‍, നയോപദേശകന്‍ സ്റ്റീഫന്‍ മില്ലര്‍, ഊര്‍ജ്ജ വകുപ്പു സെക്രട്ടറി ഡാന്‍ ബ്രൂല്ലെട്ടെ, ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫും പ്രസിഡണ്ടിന്റെ സഹായിയുമായ മൈക്ക് മല്‍വാനി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രയ്ന്‍, ഡിജിറ്റല്‍ സ്ട്രാറ്റജി മുഖ്യ ഉപദേഷ്ടാവ് ഡാന്‍ സ്‌കാവിനോ, മെലാനിയയുടെ ചീഫ് ഓഫ് സ്റ്റാഫ് ലിന്‍ഡ്‌സേ റെയ്‌നോള്‍ഡ്‌സ്, ടെലി കമ്മ്യൂണിക്കേഷന്‍ പോളിസി പ്രത്യേക പ്രതിനിധി റോബര്‍ട്ട് ബ്ലയര്‍ എന്നിവരാണ് മറ്റുള്ളവര്‍.

ഫെബ്രുവരി 24,25 തിയ്യതികളാണ് സംഘത്തിന്റെ സന്ദര്‍ശനം. അഹമ്മദാബാദ്, ആഗ്ര, ഡല്‍ഹി എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തും.

ഇവാന്‍കയും ജെറാദ് കുഷ്‌നറും കുടുംബത്തില്‍ നിന്നുള്ളവരാണ് എങ്കിലും പ്രസിഡണ്ടിന്റെ സീനിയര്‍ ഉപദേഷ്ടാക്കളാണ്. 2018ല്‍ കുഷ്‌നര്‍ ക്ലാസ് മേറ്റ് നിതിന്‍ സൈഗാളിന്റെ വിവാഹത്തിനായി ഇന്ത്യയിലെത്തിയിരുന്നു. 2017ല്‍ സംരഭകത്വ ഉച്ചകോടിക്കായി ഇവാന്‍ക ഹൈദരാബാദില്‍ എത്തിയിട്ടുണ്ട്.

സുരക്ഷ, പ്രതിരോധം, ഭീരകവാദത്തിന് എതിരെയുള്ള പോരാട്ടം തുടങ്ങിയ വിവിധ വിഷയങ്ങള്‍ ഇരുരാഷ്ട്രങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്യും. ഏറെ പ്രതീക്ഷിക്കപ്പെട്ട വ്യാപാര കരാര്‍ സന്ദര്‍ശനത്തിനിടെ ഒപ്പു വയ്ക്കില്ല.

Next Story
Read More >>