ആലിബാബ സ്ഥാപകന്‍ ജാക് മാ പടിയിറങ്ങുന്നു

ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ യുഎസ് കുത്തക കമ്പനികള്‍ക്കിടയില്‍ 1999 ലാണ് ആലിബാബ എന്ന സംരഭവുമായി ചൈനീസ് സംരഭകനായ ജാക്ക് മാ കടന്നുവരുന്നത്.

ആലിബാബ സ്ഥാപകന്‍ ജാക് മാ പടിയിറങ്ങുന്നു

ബീജിങ്: ലോകത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് സ്ഥാപനമായ ആലിബാബയുടെ സ്ഥാപകനും ചെയര്‍മാനുമായ ജാക് മാ കമ്പനിയില്‍ നിന്ന് പടിയിറങ്ങുന്നു. 55 വയസ്സ് തികയുന്നതോടെ സ്ഥാനത്തു നിന്ന് രാജിവയ്ക്കുമെന്ന് നേരത്തെ മാ പ്രഖ്യാപിച്ചിരുന്നു.

യു.എസ്-ചൈന വ്യാപാര യുദ്ധം രാജ്യത്തിന്റെ വ്യാപാര മേഖലയെ തന്നെ തകിടം മറിക്കുന്ന സാഹചര്യത്തിലാണ് മായുടെ രാജി.

രാജിക്കു ശേഷവും ആലിബാബ പാര്‍ട്ണര്‍ഷിപ്പിലെ അംഗമായി അദ്ദേഹം തുടരും. കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിനെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള അധികാരം ഈ 36 അംഗ ഗ്രൂപ്പിനാണ്.

ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ യുഎസ് കുത്തക കമ്പനികള്‍ക്കിടയില്‍ 1999 ലാണ് ആലിബാബ എന്ന സംരഭവുമായി ചൈനീസ് സംരഭകനായ ജാക്ക് മാ കടന്നുവരുന്നത്. പിന്നീട് ചൈനയിലെ അതിസമ്പന്നരില്‍ ഒരാളായി അദ്ദേഹം.

ഫോര്‍ബ്സ് മാസികയുടെ കവര്‍ പേജില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ചൈനാക്കാരന്‍ കൂടിയാണ് അദ്ദേഹം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാണ്.

Next Story
Read More >>