' ഖഷോഗിയുടെ ജഡം കഷണങ്ങളാക്കി ആസിഡില്‍ ലയിപ്പിച്ചു '

ഇസ്താംബൂളിലെ സൌദി എംബസിയില്‍ വച്ച് കാണാതായി, കൊല്ലപ്പെട്ടെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ട ജമാല്‍ കഷോഗിയുടെ ജഡം കഷണങ്ങളാക്കി , ആസിഡില്‍ ലയിപ്പിച്ചുവെന്ന് വെളിപ്പെടുത്തല്‍ . തുര്‍ക്കിയിലെ ഉന്നത ഉദ്യോഗസ്ഥനും , പ്രസിഡന്റ് തയീപ് എര്‍ദോഗന്റെ ഉപദേഷ്ടാവുമായ യാസിന്‍ അക്തായാണു വെളിപ്പെടുത്തല്‍ നടത്തിയത്

 ഖഷോഗിയുടെ ജഡം കഷണങ്ങളാക്കി ആസിഡില്‍ ലയിപ്പിച്ചു

കൊല്ലപ്പെട്ട ജമാല്‍ ഖഷോഗിയുടെ മൃതദേഹവിടെയെന്ന ചോദ്യം അന്താരാഷ്ട്ര സമൂഹം ഉയര്‍ത്തുമ്പോള്‍, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി തുര്‍ക്കിയിലെ ഉന്നത ഉദ്യോഗസ്ഥനും, തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗന്റെ ഉപദേശകനുമായ യാസിര്‍ അക്തായ്.

മൃതദേഹം, കഷണങ്ങളാക്കിയ ശേഷം ആസിഡില്‍ ലയിപ്പിച്ചു എന്നാണു താന്‍ കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹുറിയത്ത് പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണു യാസിര്‍ അക്തായ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നുRead More >>