നിറത്തിന്റെ പേരില്‍ വിവാദ പരാമര്‍ശം : ഡി.എൻ.എ ഉപജ്ഞാതാവ് ജെയിംസ് വാട്‌സണിന്റെ പദവികള്‍ തിരിച്ചെടുത്തു

ഈ മാസം ആദ്യം യു.എസ് ടെലിവിഷനു നൽകിയ അഭിമുഖത്തിലാണ് വാട്‌സൺ വിവാദ പരാമർശം നടത്തിയത്. കറുത്തവരിലും വെളുത്തവരിലും ഐ.ക്യൂ വ്യത്യസ്തമായിരിക്കുമെന്നായിരുന്നു വാട്‌സണിന്റെ പ്രസ്താവന.

നിറത്തിന്റെ പേരില്‍ വിവാദ പരാമര്‍ശം :  ഡി.എൻ.എ ഉപജ്ഞാതാവ് ജെയിംസ് വാട്‌സണിന്റെ പദവികള്‍ തിരിച്ചെടുത്തു

വാഷിങ്ടൺ: നിറത്തെ അധിക്ഷേപിച്ച് സംസാരിച്ച ഡി.എൻ.എ ഉപജ്ഞാതാവ് ജെയിംസ് വാട്‌സണിന്റെ സ്ഥാനമാനങ്ങൾ തിരിച്ചെടുത്തു. ന്യൂയോർക്കിലെ കോൾഡ് സ് പ്രിങ് ഹാർബർ ലബോറട്ടറി(സി.എസ്.എച്ച്.എൽ) വിരമിച്ചതിന് ശേഷവും ബഹുമതിയായി അദ്ദേഹത്തിനു നൽകിയ ചാൻസലർ സ്ഥാനമാണ് തിരിച്ചടുത്തത്. അദ്ദേഹത്തെ എല്ലാവിധ ഔദ്യോഗിക പദവികളില്‍ നിന്നും നീക്കിയതായി ലബോറട്ടറി അധികൃതർ പറഞ്ഞു. 'ഡോ. വാട്‌സണിന്റെ പ്രസ്താവന ആക്ഷേപകരവും ശാസ്ത്രത്തിന് യോജിക്കാൻ പറ്റാത്തതുമാണ്'- ലബോറട്ടറി പ്രസ്താവനയിൽ പറഞ്ഞു.

ഈ മാസം ആദ്യം യു.എസ് ടെലിവിഷനു നൽകിയ അഭിമുഖത്തിലാണ് വാട്‌സൺ വിവാദ പരാമർശം നടത്തിയത്. കറുത്തവരിലും വെളുത്തവരിലും ഐ.ക്യൂ വ്യത്യസ്തമായിരിക്കുമെന്നായിരുന്നു വാട്‌സണിന്റെ പ്രസ്താവന.

2007ലും ഇതേതരത്തിലുള്ള പ്രസ്താവന നടത്തിയിരുന്നു. ഇതേത്തുടർന്ന് ലബോറട്ടറി അദ്ദേഹത്തിന്റെ ചാൻസലർ സ്ഥാനം തിരിച്ചെടുക്കുകയും ചെയ്തിരുന്നു.

എന്നാൽ പിന്നീട് അദ്ദേഹം ക്ഷമാപണം നടത്തിയതിനെത്തുടർന്ന് സ്ഥാനമാനങ്ങൾ ലബോറട്ടറി തിരിച്ചുനൽകി. ഇവയാണ് വിവാദ പരാമർശം വീണ്ടും നടത്തിയതിനെത്തുടർന്ന് തിരിച്ചെടുത്തത്.

Read More >>