ജെറ്റ് എയർവേയ്‌സ് പ്രതിസന്ധി : ശമ്പളം കിട്ടാന്‍ കോടതിയുടെ സഹായം തേടി സംഘടന

ജെറ്റ് എയർവേയ്‌സിൽ 22000 ലധികം ജീവനക്കാരാണുള്ളത്.സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന താല്കാലികമായി സേവനം നിർത്തിവെച്ചത് ഇവരെബാധിച്ചുവെന്നും സംഘടന പറയുന്നു. ജെറ്റ് എയർവേയ്‌സിന്റെ ഓഹരി വില്പന നടപടികൾ നടന്നുവരികയാണ്. ദുബൈ ആസ്ഥാനമായ ഇത്തിഹാദ് എയർലൈൻസ്, ടി.പി.ജി കാപിറ്റൽ, ഇന്റിഗോ പാർട്‌ണേഴ്‌സ്, എൻ.ഐ.ഐ.എഫ് എന്നിവ ഓഹരി ഏറ്റെടുക്കലിനു താല്പര്യം അറിയിച്ചിട്ടുണ്ട്.

ജെറ്റ് എയർവേയ്‌സ് പ്രതിസന്ധി : ശമ്പളം കിട്ടാന്‍ കോടതിയുടെ സഹായം തേടി സംഘടന

ന്യൂഡൽഹി: ജെറ്റ് എയർവേയ്‌സ് ജീവനക്കാർക്ക് ശമ്പളം കിട്ടാത്തതിൽ സുപ്രിം കോടതി ഇടപെടണമെന്നാവശ്യവുമായി പൈലറ്റുമാരുടെ സംഘടനയായ നാഷണൽ എവിയേറ്റർ ഗിൽഡ്.

സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട പ്രമുഖ വിമാന കമ്പനിയായ ജെറ്റ് എയർവേയിസിൽ ജീവനക്കാർക്ക് ശമ്പളം കിട്ടിയിട്ട് മാസങ്ങളായി. നിലവിൽ ജെറ്റിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിയന്തിര സഹായമായി നൽകാമെന്നേറ്റിരുന്ന ഫണ്ട് എത്രയും പെട്ടെന്ന് അനുവദിക്കാൻ കോടതി ആവശ്യപ്പെടണമെന്ന് സംഘടന പറഞ്ഞു. ശമ്പളം അനുവദിക്കുന്നതിൽ നടപടി എടുക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം, ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനോടും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

ജെറ്റ് എയർവേയ്‌സിൽ 22000 ലധികം ജീവനക്കാരാണുള്ളത്.സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന താല്കാലികമായി സേവനം നിർത്തിവെച്ചത് ഇവരെബാധിച്ചുവെന്നും സംഘടന പറയുന്നു. ജെറ്റ് എയർവേയ്‌സിന്റെ ഓഹരി വില്പന നടപടികൾ നടന്നുവരികയാണ്. ദുബൈ ആസ്ഥാനമായ ഇത്തിഹാദ് എയർലൈൻസ്, ടി.പി.ജി കാപിറ്റൽ, ഇന്റിഗോ പാർട്‌ണേഴ്‌സ്, എൻ.ഐ.ഐ.എഫ് എന്നിവ ഓഹരി ഏറ്റെടുക്കലിനു താല്പര്യം അറിയിച്ചിട്ടുണ്ട്.

മെയ് 10നകം ബിഡ് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാദ്ധ്യമ റിപ്പോർട്ടുണ്ട്.

Read More >>