എന്‍.ഐ.ടിക്ക് സമീപമുള്ള ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ഇടപാടുകള്‍ നടന്നു; ജോളിയുടെ ബന്ധങ്ങള്‍ തേടി പൊലീസ്- കോയമ്പത്തൂര്‍ യാത്രയും അന്വേഷണത്തില്‍

എന്‍.ഐ.ടി ജീവനക്കാരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും മൊഴിയെടുക്കാനാണ് നീക്കം

എന്‍.ഐ.ടിക്ക് സമീപമുള്ള ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ഇടപാടുകള്‍ നടന്നു; ജോളിയുടെ ബന്ധങ്ങള്‍ തേടി പൊലീസ്- കോയമ്പത്തൂര്‍ യാത്രയും അന്വേഷണത്തില്‍

എന്‍.ഐ.ടിക്ക് സമീപമുള്ള ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ഇടപാടുകള്‍ നടന്നു; ജോളിയുടെ ബന്ധങ്ങള്‍ തേടി പൊലീസ്- കോയമ്പത്തൂര്‍ യാത്രയും അന്വേഷണത്തില്‍

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ എന്‍.ഐ.ടിയിലെ ബന്ധങ്ങള്‍ തേടി പൊലീസ്. പെണ്‍വാണിഭവും ബ്ലാക്ക് മെയിലിങ്ങും ഉള്‍പ്പെടെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുമെന്നാണ് സൂചന.

ഇതുമായി ബന്ധപ്പട്ട് എന്‍.ഐ.ടി ജീവനക്കാരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും മൊഴിയെടുക്കാനാണ് നീക്കം. ഇന്നലെ എന്‍.ഐ.ടിയിലെ രണ്ട് വിദ്യാര്‍ത്ഥികളെ അന്വേഷണസംഘം പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തിയിരുന്നു. ഇവരില്‍ നിന്ന് വിശദമായ മൊഴിയെടുത്തിട്ടുണ്ട്. ശക്തമായ സുരക്ഷയും നിയന്ത്രണങ്ങളുമുള്ള എന്‍.ഐ.ടി ക്യാമ്പസില്‍ 12 വര്‍ഷത്തോളം സൈ്വരവിഹാരത്തിന് ജോളിക്ക് സഹായം നല്‍കിയവരെ കുറിച്ച് അന്വേഷണസംഘത്തിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.

എന്‍.ഐ.ടി പരിസരം കേന്ദ്രീകരിച്ച് ചില ഇടപാടുകള്‍ നടന്നതായി നേരത്തെതന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു. അതിനിടയിലാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് മണ്ണിലേതില്‍ രാമകൃഷ്ണന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എന്‍.ഐ.ടിക്ക് സമീപത്തെ ബ്യൂട്ടിപാര്‍ലറിലെ നിത്യസന്ദര്‍ശകയായ ജോളി പെണ്‍വാണിഭ സംഘത്തിലെ കണ്ണിയാണെന്നും ബ്ലാക്ക് മെയിലിങ്ങ് വഴി പലരില്‍ നിന്നും പണം തട്ടിയതായും തെളിഞ്ഞത്.

എന്‍.ഐ.ടിക്കു സമീപത്തെ ഒരു ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ഇടപാടുകള്‍ നടന്നതായാണ് വിവരം. ജോളിയുടെ ഫോണ്‍കോളുകള്‍ പരിശോധിച്ചതില്‍നിന്ന് ഇതുസംബന്ധിച്ച തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ജോളിയുമായി അടുത്തബന്ധം സൂക്ഷിച്ച എന്‍.ഐ.ടി പരിസരത്തെ ചിലരെ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. തെളിവെടുപ്പിനായി ജോളിയെ അടുത്തദിവസം എന്‍.ഐ.ടിയില്‍ എത്തിക്കുമെന്നാണ് സൂചന.

ജോളിയുടെ, കഴിഞ്ഞ ആറ് മാസത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്ന് ഇവര്‍ നിരന്തരം കോയമ്പത്തൂര്‍ സന്ദര്‍ശിച്ച കാര്യം അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. സെപ്തംബര്‍ രണ്ടാമത്തെ ആഴ്ചയിലെ ഓണം അവധി ദിവസങ്ങളിലും രണ്ട് ദിവസം ജോളി കോയമ്പത്തൂരിലുണ്ടായിരുന്നു എന്നാണ് അന്വേഷണസംഘം നല്‍കുന്ന വിവരം. കൂടത്തായി കേസിനെപ്പറ്റി പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയ സമയത്തും ജോളി കോയമ്പത്തൂരിലെത്തിയെന്നാണ് പോലീസിന് ലഭിച്ച വിവരം.

ഓണക്കാലത്ത് അമ്മ വീട്ടില്‍ ഇല്ലായിരുന്നുവെന്നും കട്ടപ്പനയിലെ സ്വന്തം ബന്ധുക്കളുടെ അടുത്തേക്ക് പോകുകയാണെന്നാണ് പറഞ്ഞതെന്നും ജോളിയുടെ മകന്‍ റോജോ മൊഴി നല്‍കിയിരുന്നു. എന്നാല്‍, കട്ടപ്പനയില്‍ രണ്ട് ദിവസം മാത്രമേ ജോളിയുണ്ടായിരുന്നുള്ളൂവെന്നും അതിനു ശേഷം കോയമ്പത്തൂരിലേക്ക് പോയെന്നുമാണ് മൊബൈല്‍ ടവര്‍ ലോക്കേഷനില്‍ നിന്ന് വ്യക്തമായത്.

Read More >>