ജെ.പി നഡ്ഡ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍; തെരഞ്ഞെടുപ്പ് എതിരില്ലാതെ

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പാണ് അദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം നദ്ദയുടെ മുന്നിലുള്ള ആദ്യ വെല്ലുവിളി.

ജെ.പി നഡ്ഡ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍; തെരഞ്ഞെടുപ്പ് എതിരില്ലാതെ

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ പുതിയ ദേശീയ അദ്ധ്യക്ഷനായ ജെ.പി നഡ്ഡ സ്ഥാനമേറ്റു. ഏകകണ്‌ഠേന ആയിരുന്നു തെരഞ്ഞെടുപ്പ്. കഴിഞ്ഞ ജൂണ്‍ മുതല്‍ വര്‍ക്കിങ് പ്രസിഡണ്ടായി ജോലി ചെയ്തുവരികയാണ്. പാര്‍ട്ടി ആസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുതിര്‍ന്ന പാര്‍ട്ടി നേതാവ് രാധാമോഹന്‍ സിങാണ് പ്രഖ്യാപനം നടത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായില്‍ നിന്നാണ് അദ്ദേഹം അദ്ധ്യക്ഷ പദവി ഏറ്റെടുക്കുന്നത്

ഹിമാചല്‍ പ്രദേശില്‍ ജനിച്ച ജഗത് പ്രകാശ് നദ്ദ എ.ബി.വി.പിയിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് എത്തിയത്. യുവമോര്‍ച്ച ദേശീയ അദ്ധ്യക്ഷനായി തുടങ്ങി. പിന്നീട് ബി.ജെ.പിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകന്‍ ആകുന്നത്. 1993 ലും 98ലും ഹിമാചല്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം വിജയത്തില്‍ സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചു. 2007ല്‍ പ്രേം കുമാര്‍ ധൂമല്‍ മന്ത്രിസഭയില്‍ അംഗമായി. 2012ല്‍ ദേശിയ രാഷ്ടീയത്തിലേക്ക് ചുവട് മാറ്റിയ നദ്ദ പിന്നീട് രാജ്യസഭാ അംഗമായി. 2014 ല്‍ ഒന്നാം മോദി സര്‍ക്കാരില്‍ ആരോഗ്യവകുപ്പ് മന്ത്രി. 2019 ലോക്സഭ തിരഞ്ഞെടുപ്പില്‍ യു.പിയുടെ ചുമതലയായിരുന്നു.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പാണ് അദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം നദ്ദയുടെ മുന്നിലുള്ള ആദ്യ വെല്ലുവിളി.കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലുള്ള വിയോജിപ്പുകളും പൗരത്വ നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളും നദ്ദയെ സംബന്ധിച്ചും തീര്‍ത്തും നിര്‍ണ്ണായകമാണ്.

Read More >>