കോഴിക്കോട്ടെ ഷാഹീന്‍ബാഗ് സ്‌ക്വയറില്‍ തീവ്രവാദികള്‍ അഴിഞ്ഞാടുന്നു; മുസ്‌ലിം യൂത്ത്‌ലീഗിനെതിരെ കെ സുരേന്ദ്രന്‍

ഹിന്ദുക്കളെയും മുസ്‌ലിംകളെയും തമ്മിലടിപ്പിക്കാന്‍ ഗുരുതരമായ ക്രിമിനല്‍ കുറ്റം ചെയ്യുന്ന ഈ രാജ്യദ്രോഹികളെ എന്താണ് നിലയ്ക്കു നിര്‍ത്താത്തതെന്നും അദ്ദേഹം ചോദിച്ചു.

കോഴിക്കോട്ടെ ഷാഹീന്‍ബാഗ് സ്‌ക്വയറില്‍ തീവ്രവാദികള്‍ അഴിഞ്ഞാടുന്നു; മുസ്‌ലിം യൂത്ത്‌ലീഗിനെതിരെ കെ സുരേന്ദ്രന്‍

കോഴിക്കോട് കടപ്പുറത്ത് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഷാഹിന്‍ബാഗ് പ്രതിഷേധത്തിനെതിരെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കോഴിക്കോട് കടപ്പുറത്ത് ശാഹീന്‍ബാഗ് സമരം നടത്തുന്നവര്‍ തീവ്രവാദികളെന്ന് അദ്ദേഹം ആരോപിച്ചു. അവിടെ എന്താണ് നടക്കുന്നത് എന്ന്് പൊലീസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'ഇവിടെ ചില തീവ്രവാദികള്‍ ഈ കടപ്പുറത്ത് കുറച്ചു ദിവസമായിട്ട് ഷാഹിന്‍ബാഗ് സ്‌ക്വയര്‍ എന്നൊക്കെ പറഞ്ഞ് വിഷലിപ്തമായിട്ടുള്ള പ്രചരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഞാനീ കോര്‍പറേഷനില്‍ അന്വേഷിച്ചപ്പോള്‍ അതിന് ഒരു പെര്‍മിഷനുമില്ല. കടപ്പുറത്ത് അവര്‍ സ്തൂപങ്ങള്‍ കെട്ടിയും സ്മാരകങ്ങള്‍ കെട്ടിയും ഒരു അനുമതിയുമില്ലാതെ തീവ്രവാദികള്‍ അഴിഞ്ഞാടുകയാണ്. ഈ കോഴിക്കോട്ടെ കോര്‍പറേഷനോ ഇവിടുത്തെ പൊലീസ് ഉദ്യോഗസ്ഥന്മാരോ അവിടെ എന്താണ് നടക്കുന്നത് എന്നെങ്കിലും അന്വേഷിക്കാനുള്ള മര്യാദ കാണിക്കേണ്ടതായിരുന്നില്ലേ?' - സുരേന്ദ്രന്‍ ചോദിച്ചു.

ഹിന്ദുക്കളെയും മുസ്‌ലിംകളെയും തമ്മിലടിപ്പിക്കാന്‍ ഗുരുതരമായ ക്രിമിനല്‍ കുറ്റം ചെയ്യുന്ന ഈ രാജ്യദ്രോഹികളെ എന്താണ് നിലയ്ക്കു നിര്‍ത്താത്തതെന്നും അദ്ദേഹം ചോദിച്ചു.

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ പദവി ഏറ്റെടുത്ത ശേഷമുള്ള സുരേന്ദ്രന്റെ ആദ്യ പ്രസംഗമായിരുന്നു ഇത്.

എന്നാല്‍ സുരേന്ദ്രന് മറുപടിയുമായി യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് രംഗത്തെത്തി. സമരം നടത്തുന്നത് ബി.ജെ.പി അല്ല യൂത്ത് ലീഗാണെന്നും സുരേന്ദ്രന്റെ തിട്ടൂരം അനുസരിച്ച് സമരം നടത്തേണ്ട ഗതികേട് യൂത്ത് ലീഗിനില്ലെന്നും ഫിറോസ് പറഞ്ഞു. നിയമം അനുസരിച്ചാണ് സമരം നടത്തുന്നതെന്നും പി.കെ ഫിറോസ് വ്യക്തമാക്കി.

Next Story
Read More >>