രാഹുല്‍ഗാന്ധി വിഡ്ഢി, മോദി കപടന്‍; ഇന്ത്യയ്ക്ക് വേണ്ടത് ഫ്രഞ്ച് വിപ്ലവം- കട്ജു

മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റായ ട്വിറ്ററിലാണ് മോദിയുടെ പരാമര്‍ശം.

രാഹുല്‍ഗാന്ധി വിഡ്ഢി, മോദി കപടന്‍; ഇന്ത്യയ്ക്ക് വേണ്ടത് ഫ്രഞ്ച് വിപ്ലവം- കട്ജു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി മുന്‍ ജഡ്ജ് മാര്‍കണ്‌ഠേയ കട്ജു. രാഹുല്‍ഗാന്ധി വിഡ്ഢിയും മോദി കപടനുമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇന്ത്യയ്ക്ക് ഇപ്പോള്‍ ആവശ്യം ഫ്രഞ്ച് വിപ്ലവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റായ ട്വിറ്ററിലാണ് മോദിയുടെ പരാമര്‍ശം. ഇന്ന് വൈകിട്ട് അഞ്ചു മണി വരെ ആയിരത്തിമുന്നൂറില്‍ അധികം പേര്‍ ട്വീറ്റ് റിട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇത് ആദ്യമായല്ല, കട്ജു വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത്. മദര്‍ തെരേസ, ഗാന്ധി തുടങ്ങിയവര്‍ക്കെതിരെയും അദ്ദേഹം വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. മദര്‍തെരേസ, സാകിര്‍ നായിക്, സെയ്ദ് അലി ഷാ ഗീലാനി, പ്രവീണ്‍ തൊഗാഡിയ, സാധ്വി പ്രാചി, ആദിത്യനാഥ് എന്നിവരെല്ലാം ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

2015ല്‍ ഫേസ്്ബുക്ക് കുറിപ്പില്‍ ഗാന്ധി ബ്രിട്ടീഷ് ഏജന്റാണ് എന്നും കട്ജു ആരോപിച്ചിരുന്നു. പിന്നീട് ഇദ്ദേഹം പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞു.

Read More >>