ചൂട് കൂടുന്നു: എ.സി കമ്പനികൾക്ക് ചാകര

സെപ്തംബര്‍ ,നവംബർ മാസങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടിയാണ് എ.സി വിൽപ്പനയിലുണ്ടായ വർദ്ധനയെന്ന് കച്ചവടക്കാർ പറയുന്നു. ത്രി, ഫോർ, ഫൈവ് സ്റ്റാറുകളിൽ വിൽപ്പനക്കെത്തുന്ന എസികളിൽ ഫൈവ് സ്റ്റാർ എസിക്കാണ് ആവശ്യക്കാരുളളത്. വില കുറച്ച് കൂടുമെങ്കിലും വൈദ്യുതി ഉപയോഗം കുറച്ചുമതി എന്നതാണ് ഫൈവ് സ്റ്റാറിന്റെ ഗുണം.

ചൂട് കൂടുന്നു: എ.സി കമ്പനികൾക്ക് ചാകര

വിൽപ്പന മൂന്നിരട്ടി വർദ്ധിച്ചു

തിരുവനന്തപുരം: കൊടും ചൂടിൽ വെന്തുരുകി കേരളം. രാത്രി ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന ഏതൊരാളും പറഞ്ഞുപോകും, ഒരു എസി ഉണ്ടായിരുന്നെങ്കിൽ... ആ ആഗ്രഹത്തെ ചൂടുപിടിപ്പിച്ച് എ.സി കമ്പനികൾ കൂടുതൽ പരസ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. വിയർക്കുന്ന കേരളത്തിൽ എയർ കണ്ടീഷൻ കമ്പനികൾക്കും വിൽപ്പനക്കാർക്കും ഇത് ചാകരയാണ്.

സെപ്തംബര്‍ ,നവംബർ മാസങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടിയാണ് എ.സി വിൽപ്പനയിലുണ്ടായ വർദ്ധനയെന്ന് കച്ചവടക്കാർ പറയുന്നു. ത്രി, ഫോർ, ഫൈവ് സ്റ്റാറുകളിൽ വിൽപ്പനക്കെത്തുന്ന എസികളിൽ ഫൈവ് സ്റ്റാർ എസിക്കാണ് ആവശ്യക്കാരുളളത്. വില കുറച്ച് കൂടുമെങ്കിലും വൈദ്യുതി ഉപയോഗം കുറച്ചുമതി എന്നതാണ് ഫൈവ് സ്റ്റാറിന്റെ ഗുണം.

ഇൻവെർട്ടർ എസികൾക്കാണ് വിപണിയിൽ ആവശ്യക്കാരുളളത്. മുറിയിലെ തണുപ്പ് ക്രമീകരിക്കും എന്നതാണ് ഇവയുടെ പ്രത്യേകത. മറ്റ് എസികളെ അപേക്ഷിച്ച് 40 ശതമാനം വരെ വൈദ്യുതി സംരക്ഷിക്കാനും കഴിയും. മുറിയുടെ വലിപ്പം അനുസരിച്ച് 120 ചതുരശ്രഅടി മുതൽ 140 ചതുരശ്രഅടിവരെ 1 ടൺ, 140-180 വരെ 1.5 ടൺ, 180-240 വരെ 2 ടൺ എന്നിങ്ങനെയാണ് എസി ഘടിപ്പിക്കുന്നതിന്റെ കണക്ക്. എസിയുടെ സ്ഥാനം, ജനൽ ഗ്ലാസുകൾ, മുറിയുടെ ഉയരം എല്ലാം എസിയുടെ ടണ്ണിനെ സ്വാധീനിക്കും.

ഒരു ടൺ എസികളാണ് കൂടുതൽ വിൽപ്പന നടക്കുന്നത്. മുറികളിൽ ഘടിപ്പിക്കാൻ ഒന്ന് മുതൽ ഒന്നര ടൺ എസിയും, ഡൈനിങ് ഹാളിൽ ഘടിപ്പിക്കാൻ ഒന്നരടൺ എസിയുമാണ് ഉപയോക്താക്കൾ തിരഞ്ഞെടുക്കുന്നത്. 27,000 മുതലാണ് ഒരു എ.സിയുടെ വില. എസിക്കൊപ്പം കൂളറുകൾക്കും ആവശ്യക്കാരുണ്ട്. 5,990 മുതലാണ് കൂളറുകളുടെ വില. എസിയെ അപേക്ഷിച്ച് കൂളറുകൾക്ക് പ്രവർത്തിക്കാൻ കുറവ് വൈദ്യുതി മതി. എന്നാൽ കൂളറുകളിൽ വെളളം ഒഴിക്കണം. അതിനാൽ എസികളോടാണ് ഏവർക്കും പ്രിയം.

Read More >>