ബോട്ട് തകര്‍ന്ന് കാണാതായ ആളുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി

ബന്ധുക്കളെത്തി സ്ഥിരീകരിച്ച ശേഷം, പോലീസ് നാളെ കേസിന്റെ തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം വിട്ടുനൽകും.

ബോട്ട് തകര്‍ന്ന് കാണാതായ ആളുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി

കൊല്ലം: കൊല്ലത്ത് നിന്ന് പോയ മത്സ്യബന്ധനവള്ളം തകർന്ന് കാണാതായ തൊഴിലാളികളിൽ ഒരാളുടേതെന്ന് സംശയിക്കുന്ന മൃതദേഹം വിഴിഞ്ഞത്ത് കണ്ടെത്തി. ബന്ധുക്കളെത്തി സ്ഥിരീകരിച്ച ശേഷം, പോലീസ് നാളെ കേസിന്റെ തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം വിട്ടുനൽകും.

രണ്ടു ദിവസം മുമ്പ് നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിനായി പോയ തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. തിരുവനന്തപുരം അഞ്ചുതെങ്ങില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയിത്.

അതിനിടെ, കാലാവസ്ഥാവകുപ്പ് നല്‍കുന്ന ജാഗ്രതാ മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ പോകുന്ന വള്ളങ്ങള്‍ക്കും ഉടമകള്‍ക്കുമെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് വ്യക്തമാക്കി. കൂടാതെ മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കി. രജിസ്‌ട്രേഷനും ലൈസെന്‍സും ഇല്ലാത്തതും മതിയായ സുരക്ഷാ ഉപകരണങ്ങള്‍ യാനത്തില്‍ ഒരുക്കാത്തതുമായ ഉടമകള്‍ക്കെതിരേയും യാനങ്ങള്‍ക്കെതിരേയും പിഴ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, മറൈന്‍ എന്‍ഫോഴ്‌സ്മെന്റ് സി.ഐ. എന്നിവര്‍ അറിയിച്ചു.

Read More >>