കെ.ടി ഇര്‍ഫാന് ഒളിംപിക്സ് യോഗ്യത

ജപ്പാനിലെ നോമിയില്‍ നടക്കുന്ന ഏഷ്യന്‍ റേസ് വാക്കിങ് ചാമ്പ്യന്‍ഷിപ്പില്‍ നാലാമതായി ഫിനിഷ് ചെയാതാണ് മലയാളി താരം ടോക്കിയോയിലേക്ക് ടിക്കറ്റെടുത്തത്

കെ.ടി ഇര്‍ഫാന് ഒളിംപിക്സ് യോഗ്യത

20 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യയുടെ മലയാളി നടത്ത താരം കെ.ടി ഇര്‍ഫാന്‍ 2020 ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടി. ജപ്പാനിലെ നോമിയില്‍ നടക്കുന്ന ഏഷ്യന്‍ റേസ് വാക്കിങ് ചാമ്പ്യന്‍ഷിപ്പില്‍ നാലാമതായി ഫിനിഷ് ചെയാതാണ് മലയാളി താരം ടോക്കിയോയിലേക്ക് ടിക്കറ്റെടുത്തത്. 1:22:30 മണിക്കൂറാണ് ഒളിംപിക്‌സ് യോഗ്യതാ മാര്‍ക്ക്. ഒരു മണിക്കൂര്‍ 20 മിനുട്ട് 57 സെക്കന്റില്‍ മത്സരം പൂര്‍ത്തിയാക്കിയ ഇര്‍ഫാന് ഐ.എ.എ.എഫ് ലോക ചാമ്പ്യന്‍ഷിപ്പിലും പങ്കെടുക്കാനുള്ള യോഗ്യത നേടി. ഈ വര്‍ഷം സെപ്തംബറിലാണ് ടൂര്‍ണമെന്റ്. മറ്റു ഇന്ത്യന്‍ താരങ്ങളായ കെ ഗണപതി, (1.22.12) ദേവേന്ദ്ര സിങ് (1.21.22) എന്നിവരും ദോഹയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയിട്ടുണ്ട്.

നേരത്തെ ഫെബ്രുവരിയില്‍ നടന്ന ദേശിയ റെസിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇര്‍ഫാന് ഒളിംപിക്‌സ് യോഗ്യത നേടാനായിരുന്നില്ല. കഴിഞ്ഞ കോമണ്‍വെല്‍ക്ക് ഗെയിസില്‍ നോ നീഡീല്‍ പോളിസി ലംഘിച്ചതിന് ഇര്‍ഫാനെ ?ഗെയിംസ് വില്ലേജില്‍ നിന്നും പുറത്താക്കിയിരുന്നു. 20 കിലോ മീറ്ററില്‍ മത്സരിച്ച ഇര്‍ഫാന്‍ 13ാം സ്ഥാനത്താണ് ഫിനിഷ് ചെയ്ത്. 2012 ലണ്ടന്‍ ഒളിംപിക്സില്‍ പങ്കെടുത്ത താരം 10 സ്ഥാനത്ത് എത്തുകയും ദേശീയ റെക്കോര്‍ഡിടുകയും ചെയ്തിട്ടുണ്ട്. മലപ്പുറം സ്വദേശിയാണ്.

Read More >>